ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് ഫെബ്രുവരി 6, 7 8 തീയതികളിൽ; നാളെ വൈകീട്ട് കൊടിയേറ്റും…

ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് ഫെബ്രുവരി 6, 7 8 തീയതികളിൽ; നാളെ വൈകീട്ട് കൊടിയേറ്റും…

 

ഇരിങ്ങാലക്കുട:ടൗണ്‍ അമ്പ് ഫെസ്റ്റിന് നാളെ കൊടിയേറും. വൈകീട്ട് ആറിന് സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ . ലാസര്‍ കുറ്റിക്കാടന്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങിൽ കൊടിയേറ്റ് കര്‍മം നടത്തുമെന്ന് ജനറൽ കൺവീനർ ജിക്സൻ മങ്കിടിയാൻ,സെക്രട്ടറി ബെന്നി വിൻസെൻ്റ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. തുടര്‍ന്ന് നാദതാളലയങ്ങളുടെ കലാവിസ്മയം ഉണ്ടായിരിക്കും. ബുധനാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന മതസൗഹാർദ്ദ സമ്മേളനത്തില്‍ രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഇമാം സഖ്‌രിയ ഗാസ്മി, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ് മേനോന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാജ്യാന്തര ജേര്‍ണലിസ്റ്റും ഇരിങ്ങാലക്കുടക്കാരനുമായ ഡോ. സ്റ്റാന്‍ലി ജോണി മാമ്പിള്ളിയെ ചടങ്ങിൽ ആദരിക്കും. സമ്മേളനത്തോടനുബന്ധിച്ച് പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാസഹായധനവിതരണം നല്‍കും. തുടര്‍ന്ന് തൃശൂര്‍ കലാസദന്‍ ഒരുക്കുന്ന ഓര്‍ക്കസ്ട്ര ഗാനമേള. എട്ടിന് വൈകീട്ട് നാലിന് മൂവാറ്റുപുഴ സിആര്‍പി ബാന്‍ഡ് സെറ്റിന്റെയും പാലക്കാട് അനുഗ്രഹ കലാസമിതിയുടെ ശിങ്കാരിമേള ടീമിന്റെയും പ്രദര്‍ശന വാദ്യം ഉണ്ടായിരിക്കും. വൈകീട്ട് അഞ്ചിന് തെക്കേ അങ്ങാടി സെന്റ് റാഫേല്‍ കപ്പേളയില്‍ നിന്ന് അമ്പ് പ്രദക്ഷിണം ആരംഭിക്കും. മാര്‍ക്കറ്റ് ജംഗ്ഷന്‍, ഇരട്ട കപ്പേള, ചന്തക്കുന്ന് മുനിസിപ്പല്‍ ഓഫീസിന് മുമ്പിലൂടെ പ്രൊവിഡന്‍സ് ഹൗസ് വഴി ഠാണാവിലെത്തി 11 മണിക്കു കത്തീഡ്രല്‍ പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് വര്‍ണമഴ. അമ്പ് പ്രദക്ഷിണം മുനിസിപ്പല്‍ മൈതാനത്ത് എത്തിച്ചേരുന്ന ഏകദേശം എട്ട് മണിയോടു കൂടി മൈതാനം ആയിരകണക്കിന് മെഴുകുതിരികള്‍ കത്തിച്ച് ദീപാലംകൃതമാക്കും . പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ. ഹോബി ജോളി, പോളി കോട്ടോളി, ഷാജു പാറേക്കാടന്‍, ഡയസ് ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Please follow and like us: