ആറ് കോടിയിൽ പരം രൂപയുടെ പദ്ധതികൾക്ക് കാറളം ഗ്രാമപഞ്ചായത്ത് വികസന സെമിനാറിൽ അംഗീകാരം…
ഇരിങ്ങാലക്കുട : ആറ് കോടിയിൽ പരം രൂപയുടെ നിർദ്ദേശങ്ങൾക്ക് വികസന സെമിനാർ കാറളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ അംഗീകാരം നൽകി. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാറളം പഞ്ചായത്തിൻ്റെ 2024-25 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ അമ്പിളി റെനിൽ പദ്ധതി രേഖ അവതരിപ്പിച്ചു. കൃഷി, മൃഗസംരക്ഷണം, ലൈഫ് മിഷൻ പദ്ധതി, മാലിന്യ സംസ്കരണം, അതിദാരിദ്യ നിർമ്മാർജ്ജനം, പ്രാദേശിക സാമ്പത്തിക വികസനം, വയോജന പരിപാലനം, ഭിന്നശേഷിയുള്ളവരുടെ ക്ഷേമം , വനിതകളുടെ ക്ഷേമം തുടങ്ങി സമസ്ത മേഖലകളിലും ഊന്നൽ നൽകിയുള്ള നിർദ്ദേശങ്ങളാണ് സെമിനാറിൽ അവതരിപ്പിച്ചത്. വൈസ്- പ്രസിഡൻ്റ് സുനിൽ മാലന്ത്ര , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് രമേഷ്, ബ്ലോക്ക് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുനിത മനോജ്, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അംബിക സുഭാഷ്, സെക്രട്ടറി ഗ്രേസി .കെ.കെ. , പഞ്ചായത്ത് ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.