ഠാണ – ചന്തക്കുന്ന് വികസനം;അവാർഡ് എൻക്വയറി പ്രവർത്തനങ്ങൾ തുടങ്ങി; 156 ഗുണഭോക്താക്കളിൽ ആദ്യ ദിനം രേഖകൾ സമർപ്പിച്ചത് 72 പേർ ..

ഠാണ – ചന്തക്കുന്ന് വികസനം;അവാർഡ് എൻക്വയറി

പ്രവർത്തനങ്ങൾ തുടങ്ങി; 156 ഗുണഭോക്താക്കളിൽ ആദ്യ ദിനം രേഖകൾ സമർപ്പിച്ചത് 72 പേർ ..

 

ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന്റെ ഭൂമിയേറ്റെടുക്കൽ പ്രക്രിയയുടെ ഭാഗമായ അവാർഡ് എൻക്വയറി നടപടികൾ തുടങ്ങി.

സിവിൽസ്റ്റേഷനിൽ പ്രത്യേകം ഒരുക്കിയ ഓഫീസിൽ നടത്തിയ അവാർഡ് എൻക്വയറിയിൽ ആകെയുള്ള 156 ഗുണഭോക്താക്കളിൽ 72 പേരാണ് തിങ്കളാഴ്ച മുഴുവൻ രേഖകളും സമർപ്പിച്ചത്. തൃശൂർ എൽ.എ ജനറൽ തഹസിൽദാർ ടി ജി ബിന്ദുവിൻ്റെ നേതൃത്വത്തിലാണ് രേഖകൾ പരിശോധിച്ച് സ്വീകരിച്ചത്. രേഖകൾ കൃത്യമായി സമർപ്പിച്ചവർക്ക് രണ്ടാഴ്ചക്കുള്ളിൽ നഷ്ടപരിഹാര തുക വിതരണം ചെയ്ത് തുടങ്ങും. റവന്യൂ സൂപ്രണ്ടുമാരായ ബുഷറ, സാജൻ, റവന്യൂ ഇൻസ്പെക്ടർ ഷാജി പോൾ എന്നിവർ അടക്കം പതിനൊന്ന് ഉദ്യോഗസ്ഥർ സംഘത്തിൽ ഉണ്ടായിരുന്നു.

Please follow and like us: