മാള വലിയപറമ്പിൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ …
മാള : മാള വലിയപറമ്പ് വടക്കൻ ഇട്ടീരയുടെ വീട്ടിൽ നിന്നും നാലരപ്പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പാറപ്പുറം കൊടിയൻ വീട്ടിൽ ജോമോൻ (36 വയസ്സ്) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷൈജു ടി കെ യുടെ മേൽനോട്ടത്തിൽ മാള പോലീസ് ഇൻസ്പെക്ടർ സജിൻ ശശി, സബ് ഇൻസ്പെക്ടർ മാരായ നീൽ ഹെക്റ്റർ ഫെർണാണ്ടസ് , ജയകൃഷ്ണൻ. പി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സൂരജ്.വി. ദേവ്, മിഥുൻ ആർ കൃഷ്ണ, നവാസ്, എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ 23 ന് പുലർച്ചെയാണ് ഇട്ടീരയുടെ വീട്ടിൽ മോഷണം നടന്നത്. രാത്രി സമയങ്ങളിൽ കാൽനടയായി സഞ്ചരിച്ച് ജനലുകൾ തുറന്ന് കിടക്കുന്ന വീടുകൾ കണ്ടാൽ അവിടേക്ക് കയറുകയും ജനലിലൂടെ കൈകടത്തി ആഭരണങ്ങൾ മോഷ്ടിക്കുകയും, ജനലിലൂടെ കൈ എത്തിച്ച് വാതിൽ തുറന് അകത്തുകയറി മോഷണം നടത്തുകയുമാണ് ഇയാളുടെ രീതി. മാളയിലും പരിസര പ്രദേശങ്ങളിലും ്് മോഷണം വ്യാപകമായതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും തുടർന്ന് സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ നിരന്തരം നിരീക്ഷിച്ചതിൽ നിന്നുമാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത് . മോഷ്ടിച്ച പണം ലോട്ടറി ടിക്കറ്റ് എടുക്കുന്നതിന്നും ആർഭാട ജീവിതം നടത്തുന്നതിനും ആണ് പ്രതി ഉപയോഗിച്ചിരുന്നത് .ചാലക്കുടി, മാള പോലീസ് സ്റ്റേഷനുകളിലെ സമാനമായ കേസുകളിൽ ഇയാൾ പ്രതിയാണ്. അന്വേഷണസംഘത്തിൽ എസ്ഐ സുരേഷ്, എഎസ്ഐ ഷൈൻ ടി ആർ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിനു സി ഡി അഭിലാഷ്, സോണി സേവ്യർ, നവീൻ, ദിബീഷ്, ഡേവീസ് എന്നിവരും ഉണ്ടായിരുന്നു.