ജീവിതം പ്രതിസന്ധിയിലായതിനാൽ ദയാവധത്തിന് അപേക്ഷ നൽകിയ കരുവന്നൂർ ബാങ്ക് നിക്ഷേപകന് പണം തിരികെ നല്‍കാന്‍ സർക്കാർ ഇടപെടൽ..

ജീവിതം പ്രതിസന്ധിയിലായതിനാൽ ദയാവധത്തിന് അപേക്ഷ നൽകിയ കരുവന്നൂർ ബാങ്ക് നിക്ഷേപകന് പണം തിരികെ നല്‍കാന്‍ സർക്കാർ ഇടപെടൽ..

 

ഇരിങ്ങാലക്കുട: ജീവിതം പ്രതിസന്ധിയിലായതിനാൽ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിച്ച കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍ ജോഷി ആന്റണിക്ക് പണം തിരികെ നല്‍കാന്‍ സഹകരണ മന്ത്രി വി.എന്‍ വാസവന്റെ ഇടപെടല്‍. മാപ്രാണം സ്വദേശി വടക്കേത്തല വീട്ടില്‍ ജോഷിയുടെ ദുരനുഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജോഷിക്ക് ലഭിക്കാനുള്ള തുക നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറെ വിളിക്കുകയും ജോഷിയുടെ പോകാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജോഷിയുടെ വീട്ടിലെത്തിയ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ജോഷിയുമായി കാര്യങ്ങള്‍ സംസാരിക്കുവാന്‍ സാധിച്ചില്ല. അഡ്മിനിസ്‌ട്രേറ്റര്‍ എത്തിയ സമയം മാധ്യമ പ്രവര്‍ത്തകര്‍ വീട്ടിലുണ്ടായിരുന്നു. ഈ സമയം ജോഷി വീട്ടില്‍ നിന്നും റോഡരികിലേക്ക് എത്തിയെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ സംസാരിക്കുവാന്‍ സാധ്യമല്ലെന്ന നിലപാടിലായിരുന്നു ബാങ്ക് അധികൃതര്‍. തനിക്ക് ഒന്നും ഒളിച്ചുവക്കാനില്ലന്ന നിലപാടില്‍ ജോഷിയും ഉറച്ചു നിന്നതോടെ പിന്നീട് സംസാരിക്കാമെന്ന് അറിയിച്ച് ബാങ്ക് അധികൃതര്‍ മടങ്ങുകയായിരുന്നു. 85 ലക്ഷം രൂപയില്‍ ജോഷിയുടെ പേരിലുള്ള 23 ലക്ഷം രൂപ തിരികെ നല്‍കാനാണ് ധാരണയായതെന്നാണ് സൂചന. മുഴുവന്‍ തുകയും ആവശ്യം ഉണ്ട് എന്നാണ് ജോഷി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ജോഷിയുടെ മാത്രമല്ല ജോഷിയുടെ കുടുംബാംഗങ്ങളുടെയെല്ലാം പേരിലാണ് ആകെ 84 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ രണ്ടു തവണ ട്യൂമറുള്‍പ്പെടെ 21 ശസ്ത്രക്രിയകളടക്കം നടത്തിയതായുള്ള കാര്യമടക്കം ജോഷി വിശദീകരിച്ചിരുന്നു.

Please follow and like us: