കാറളം പഞ്ചായത്ത് പ്രസിഡണ്ടായി സിപിഐ യിലെ ബിന്ദു പ്രദീപിനെ തിരഞ്ഞെടുത്തു; മാറ്റം ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണയുടെ അടിസ്ഥാനത്തിൽ ..
ഇരിങ്ങാലക്കുട : കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഐ യിലെ ബിന്ദു പ്രദീപിനെ തിരഞ്ഞെടുത്തു. പതിനഞ്ചംഗ ഭരണസമിതിയിൽ ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണ അനുസരിച്ച് സിപിഎമ്മിൽ നിന്നുള്ള സീമ പ്രേംരാജ് പ്രസിഡണ്ട് സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭരണസമിതിയിൽ എൽഡിഎഫിന് 12 ഉം യുഡിഎഫിന് ഒന്നും ബിജെപി ക്ക് രണ്ടും അംഗങ്ങളാണുള്ളത്. വാർഡ് 2 കുമരഞ്ചിറയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിന്ദു പ്രദീപ് സിപിഐ കിഴക്കുമുറി ബ്രാഞ്ച് സെക്രട്ടറിയും മഹിളാസംഘം കാറളം പഞ്ചായത്ത് സെക്രട്ടറിയുമാണ്. 2010-2015 കാലയളവിൽ പഞ്ചായത്ത് ഭരണ സമിതിയിൽ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്.സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ബ്ലിസ്സൻ ഡേവിസ് വരണാധികാരിയായിരുന്നു.