ഇനി മാലിന്യക്കൂമ്പാരങ്ങളില്ല, മലർവാടികൾ മാത്രം; സ്‌നേഹാരാമത്തിന് തുടക്കമിട്ട് ക്രൈസ്റ്റ് കോളേജിലെ എൻഎസ്എസ് പ്രവർത്തകർ…
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് എൻ എസ് എസ് യൂണിറ്റുകളും സർക്കാർ ശുചിത്വ മിഷനും സംയുക്തമായി കേരള സർക്കാരിൻ്റെ ഫ്ലാഗ്ഷിപ്പ് പരിപാടിയായ സ്നേഹാരാമത്തിന് ക്രൈസ്റ്റ് വുമൺസ് ഹോസ്റ്റലിനു സമീപം തുടക്കമിട്ടു. ഇതിൻ്റെ ഭാഗമായി മാലിന്യങ്ങളും പാഴ്ചെടികളും നീക്കം ചെയ്ത് വൃക്ഷത്തൈകളും മറ്റു ചെടികളും വച്ചുപിടിപ്പിച്ച്, പൂന്തോട്ടം നിർമ്മിച്ചു. ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് സി എം ഐ അധ്യക്ഷനായ ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ഹെൽത്ത് സൂപ്രവൈസർ കെ ജി അനിൽ , ആരോഗ്യവകുപ്പ് ഇൻസ്പെക്ടർമാരായ പ്രവീൺ സി വി, പ്രസീജ ബി ,എൻ എസ് എസ് പ്രോഗ്രം ഓഫീസർമാരായ ഷിന്റോ വി.പി, ജിൻസി എസ് ആർ, വുമൺസ് ഹോസ്റ്റൽ വാർഡൻ സിസ്റ്റർ ഡില്ല, എൻ എസ് എസ് വളണ്ടിയർ സൂര്യദത്ത്
എന്നിവർ സംസാരിച്ചു.