സാന്ത്വന പരിചരണത്തിനായി ഇരിങ്ങാലക്കുട നഗരസഭ ചിലവഴിക്കുന്നത് 24 ലക്ഷം രൂപ ; ഇതിനകം പരിചരണം നൽകിയത് 3457 രോഗികൾക്ക് …

സാന്ത്വന പരിചരണത്തിനായി ഇരിങ്ങാലക്കുട നഗരസഭ ചിലവഴിക്കുന്നത് 24 ലക്ഷം രൂപ ; ഇതിനകം പരിചരണം നൽകിയത് 3457 രോഗികൾക്ക് …

 

ഇരിങ്ങാലക്കുട : 2013 ൽ ആരംഭിച്ച സാന്ത്വന പരിചരണ പദ്ധതിയിലൂടെ ഇതിനകം ഇരിങ്ങാലക്കുട നഗരസഭ പരിചരണം നൽകിയത് 3457 രോഗികൾക്ക് . നിലവിൽ ഉള്ള 881 രോഗികളിൽ 489 പേർക്കാണ് ഗ്യഹതല പരിചരണം നൽകുന്നത്. 2023 – 24 വർഷത്തിൽ 24 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ മാറ്റി വയ്ക്കുന്നത്. ഗ്യഹതല പരിചരണം, മരുന്നുകൾ , അനുബന്ധ ഉപകരണങ്ങൾ, വളണ്ടിയർ പരിശീലനം എന്നിവയ്ക്കായിട്ടാണ് പണം ചിലവഴിക്കുക. ടൗൺ ഹാളിൽ നടന്ന പാലിയേറ്റീവ് രോഗികളുടെയും ബന്ധുക്കളുടെയും സംഗമം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ്- ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു.വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്, ഫെനി എബിൻ വെള്ളാനിക്കാരൻ, സി.സി.ഷിബിൻ, ജെയ്സൺ പാറേക്കാടൻ , ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം. ജി ശിവദാസ് , നഗരസഭ സെക്രട്ടറി ഷാജിക്ക് എം എച്ച് തുടങ്ങിയവർ സംസാരിച്ചു. പാലിയേറ്റീവ് നേഴ്സുമാരെയും ആശാപ്രവർത്തകരെയും വളണ്ടിയർമാരെയും ചടങ്ങിൽ ആദരിച്ചു. താലൂക്ക് ആശുപത്രിയിലെയും പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും ആരോഗ്യ പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകി.

Please follow and like us: