തെക്കുംകര വില്ലേജ് ഓഫീസർ സാദിഖ്, താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ഹാരിസ് എന്നിവർ 3500/- രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ …
തൃശ്ശൂർ : ഭൂമിയുടെ തരം മാറ്റി റിപ്പോർട്ട് നൽകുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ . രണ്ട് ദിവസം മുമ്പായിരുന്നു സംഭവം.കോണത്തുകുന്ന് സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലം തരം മാറ്റുന്നതിനായി റിപ്പോർട്ട് നൽകുന്നതിനായി സ്ഥലപരിശോധനയ്ക്കായി എത്തിയ വില്ലേജ് ഓഫീസർ സാദിഖ്, താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഹാരിസ് എന്നിവർ ചേർന്നു സ്ഥലം പരിശോധിച്ച ശേഷം റിപ്പോർട്ട് ഓൺലൈൻ ആയി ആർ ഡി ഒ യ്ക്ക് സമർപ്പിക്കുന്നതിനായി പരാതിക്കാരനോട് 3500 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.വില്ലേജ് ഓഫിസർ ആവശ്യപ്പെട്ട 3500 രൂപ കൈക്കൂലി ആണെന്ന് മനസിലാക്കിയ പരാതിക്കാരൻ ഈ വിവരം തൃശൂർ വിജിലൻസ് ഡി വൈ എസ് പി ആയ സേതു കെ സി യെ അറിയിക്കുകയും തുടർന്ന് പരാതിക്കാരൻ തൃശൂർ വിജിലൻസ് ഓഫീസിൽ എത്തി പരാതി നൽകുകയും വിജിലൻസ് ഫിനോൾഫത്തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽ നിന്നും വില്ലേജ് ഓഫീസർ സാദിക്കും,ഹരീസും സ്വീകരിക്കുന്ന വേളയിൽ സമീപത്ത് മറഞ്ഞിരുന്ന വിജിലൻസ് സംഘം വില്ലേജ് ഓഫീസിൽ വെച്ചു കൈയ്യോടെ പിടികൂടുകയായിരുന്നു.
വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പി സേതു കെ സി ഇൻസ്പെക്ടമാരായ സജിത്ത് കുമാർ , എസ് ഐ ജയകുമാർ, സുദർശനൻ,സിപിഒ മാരായ വിബീഷ്, സൈജു സോമൻ, ഗണേഷ്, സുധീഷ്, അരുൺ, ലിജോ, രഞ്ജിത്, ഡ്രൈവർ മാരായ രതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.