മുരിയാട് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുന്നു ; ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിക്കുന്നത് 21 ലക്ഷം രൂപ ചിലവിൽ …

മുരിയാട് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുന്നു ; ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിക്കുന്നത് 21 ലക്ഷം രൂപ ചിലവിൽ …

 

ഇരിങ്ങാലക്കുട :100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ആനന്ദപുരത്തുളള ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നു.

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ ചില വഴിച്ച് ആദ്യ ഘട്ട കെട്ടിടം ഉയരുന്നത് .

കെട്ടിടത്തിന്റെ കല്ലിടൽ കർമ്മം പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. വൈസ്.പ്രസിഡന്റ് രതി ഗോപി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റേറ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ , പഞ്ചായത്ത് സെക്രട്ടറി റെജി പോൾ , പഞ്ചായത്തംഗങ്ങളായ എഎസ്. സുനിൽ കുമാർ , നിജി വത്സൻ , നിഖിത അനൂപ് , മനീഷ മനീഷ്, മണി സജയൻ, സിഡിഎസ് ചെയർപേഴ്സൺ സുനിത രവി, ആയുർവേദ ആശുപത്രി സൂപ്രണ്ടന്റ് ഡോ. രഞ്ചിത്ത് നമ്പൂതിരി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സിമി സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് അധിക്യതർ അറിയിച്ചു.

Please follow and like us: