കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ വൈസ് – പ്രസിഡണ്ട് താണിശ്ശേരി മഞ്ഞളി ജോസ് നിര്യാതനായി.
ഇരിങ്ങാലക്കുട : കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ വൈസ് – പ്രസിഡണ്ട് താണിശ്ശേരി മഞ്ഞളി കൊച്ചപ്പൻ മകൻ ജോസ് (76 വയസ്സ് ) നിര്യാതനായി. ന്യൂനപക്ഷ സെൽ മണ്ഡലം ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ബേബിയാണ് ഭാര്യ. റോബർട്ട് , റെന്നി , ബാഗിൻസ്, മാർട്ടിൻ, ജിസ്മോൻ എന്നിവർ മക്കളും ബിന്ദു, ജെൻഷ എന്നിവർ മരുമക്കളുമാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് താണിശ്ശേരി ഡോളേഴ്സ് പള്ളിയിൽ നടക്കും.