മാപ്രാണം മാടായിക്കോണം മേഖലയിൽ വീണ്ടും മോഷണം; കടങ്ങാട് പാടശേഖര സമിതിയുടെ മോട്ടോറിന്റെ വിലയേറിയ കേബിളുകൾ കവർന്നു

മാപ്രാണം മാടായിക്കോണം മേഖലയിൽ വീണ്ടും മോഷണം; കടങ്ങാട് പാടശേഖര സമിതിയുടെ മോട്ടോറിന്റെ വിലയേറിയ കേബിളുകൾ കവർന്നു …

 

ഇരിങ്ങാലക്കുട : മാടായിക്കോണം കടങ്ങാട് പാടശേഖരത്തിലെ വെള്ളം വറ്റിക്കാൻ സ്ഥാപിച്ചിട്ടുള്ള 50 എച്ച് പി മോട്ടോറിന്റെ കേബിളുകൾ മോഷ്ടാക്കൾ കവർന്നു. പുലർച്ചെ മോട്ടോർ പ്രവർത്തിപ്പിക്കാൻ എത്തിയ ഡ്രൈവറാണ് മോട്ടോറിന്റെ ഗ്രിലും പൂട്ടും തകർത്ത നിലയിൽ കണ്ടത്. 20 മീറ്റർ നീളമുള്ള രണ്ട് കേബിളുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഒന്നേ മുക്കാൽ ലക്ഷം രൂപ വിലയുള്ള കേബിളുകളാണിത് . കഴിഞ്ഞ 30 വർഷമായി തുടർച്ചയായി കൃഷിയിറക്കുന്ന കടങ്ങാട് കോൾ കർഷക സമിതിയുടെ കീഴിൽ 96 എക്കറുകളിലായി 76 കർഷകരാണുള്ളത്. ഏതാനും ദിവസങ്ങൾ മുമ്പ് ഉണ്ടായ കനത്ത മഴയെ തുടർന്ന് കൃഷിയിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് തുടർച്ചയായി മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിച്ച് വരികയായിരുന്നുവെന്ന് കടങ്ങാട് കോൾ കർഷക സമിതി സെക്രട്ടറി സി ഡി ജോസ് പറഞ്ഞു. ഇത് സംബന്ധിച്ച് ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടാഴ്ചകൾക്ക് മുമ്പ് മാപ്രാണം സെന്ററിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് മാടായിക്കോണത്ത് കവർച്ച നടന്നിരിക്കുന്നത്.

Please follow and like us: