ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈമാറിയത് ഇരുപത്തിരണ്ട് ലക്ഷം രൂപ …

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈമാറിയത് ഇരുപത്തിരണ്ട് ലക്ഷം രൂപ …

 

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാളിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈമാറിയത് 22 ലക്ഷം രൂപ. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടുബന്ധിച്ച് നടന്ന പ്രസുന്തേദി വാഴ്ചയിലൂടെ സമാഹരിച്ച 1414000 രൂപയും അകാലത്തില്‍ മരണമടഞ്ഞ കത്തീഡ്രല്‍ ദോവാലയത്തിലെ ഗായക സംഘത്തിലെ തെരേസ ഡേവീസിന്റെ ഓർമ്മയ്ക്കായി വീട്ടുകാർ നല്‍കിയ ഏഴ് ലക്ഷം രൂപയും കത്തീഡ്രല്‍ സിഎല്‍സി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 15000 രൂപയും ദിവ്യബലി മധ്യേ ബിഷപ്പ് മാർ പോളി കണ്ണൂക്കാടന് കൈമാറി.പ്രസുന്തേദി വാഴ്ചയിലൂടെ 1414 പേര്‍ ആയിരം രൂപ വീതം നല്‍കി സമാഹരിച്ച 1414000 രൂപ രൂപ തുക പ്രസുദേന്തി കണ്‍വീനര്‍ വിനു ആന്റണി, ജോയിന്റ് കണ്‍വീനര്‍ ഡേവീസ് പടിഞ്ഞാറേക്കാരന്‍ എന്നിവര്‍ ചേര്‍ന്നു ബിഷപ്പിനു കൈമാറി. തെരേസ ഡേവീസിന്റെ ഒര്‍മക്കായി വീട്ടുകാർ നല്‍കിയ തുക ട്രസ്റ്റിമാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസണ്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ വിന്‍സന്റ് എലുവത്തിങ്കല്‍ എന്നിവര്‍ ബിഷപ്പിനു കൈമാറി. കത്തീഡ്രല്‍ സിഎല്‍സി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക പ്രസിഡന്റ് കെ.പി. നെല്‍സണ്‍, കണ്‍വീനര്‍ സ്റ്റീവ് ജെയിംസ് എന്നിവര്‍ ചേര്‍ന്ന് ബിഷപ്പിനു കൈമാറി. ബിഷപ്പ് ഈ തുകകള്‍ വികാരി ഫാ. പയസ് ചെറപ്പണത്തിനെ ഏല്‍പ്പിച്ചു. കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന്‍ വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റോബി കാളിയങ്കര, ജോയിന്റ് കണ്‍വീനര്‍മാരായ ജോസ് മാമ്പിള്ളി, സെബി അക്കരക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായുള്ള സൗജന്യ ഡയാലിസിസ് പദ്ധതിക്കും ചികിത്സാ സഹായ പദ്ധതിയായ കനിവ് പദ്ധതിക്കുമാണ് ഈ തുകകള്‍ വിനിയോഗിക്കുക. ഈ വര്‍ഷം ഒന്നര കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കത്തീഡ്രല്‍ ഇടവക സമൂഹം ചിലവഴിക്കുക. കോമ്പാറ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സൗജന്യ ഡയാലിസിസ് പദ്ധതിക്കു അമ്പതിനായരം രൂപ കൈമാറി. കോമ്പാറ അമ്പ് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ഷാജു പാറേക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, കോര്‍ഡിനേറ്റര്‍ മിനി കാളിയങ്കര എന്നിവര്‍ ചേര്‍ന്ന് സെന്റ് വിന്‍സെന്റ് ഡയബറ്റിക് സെന്റര്‍ അഡ്മനിനിസ്റ്റര്‍ സിസ്റ്റര്‍ ഡോ. സുമക്കു കൈമാറി.

Please follow and like us: