പിണ്ടിപ്പെരുന്നാള്‍; വിശ്വസാഹോദര്യ സന്ദേശം നല്‍കി പിണ്ടിയില്‍ തിരി തെളിയിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു..

പിണ്ടിപ്പെരുന്നാള്‍; വിശ്വസാഹോദര്യ സന്ദേശം നല്‍കി പിണ്ടിയില്‍ തിരി തെളിയിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു..

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായി സാഹോദര്യത്തിന്റെ സന്ദേശം നല്‍കി പിണ്ടിയില്‍ തിരി തെളിയിച്ചു. കത്തീഡ്രല്‍ ദേവാലയത്തിനു മുന്നില്‍ ഒരുക്കിയ അലങ്കരിച്ച പിണ്ടിയില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ആദ്യ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, ഐടിയു ബാങ്ക് ചെയര്‍മാന്‍ എംപി ജാക്‌സണ്‍, വാലപ്പന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആന്തോണി വാലപ്പന്‍, ടൗണ്‍ ജുമാ മസ്ജിദ് ഇമാം ഷാനവാസ് മൗലവി, എസ്എന്‍ഡിപി മുകുന്ദപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, എന്‍എസ്എസ് താലൂക്ക് പ്രസിഡന്റ് അഡ്വ. ശങ്കരന്‍കുട്ടി, കെഎസ്ഇ ലിമിറ്റഡ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സീസ് കണ്ടംകുളത്തി, എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ് കിഷോര്‍ നടുവളപ്പില്‍, പോള്‍ജോ വ്യാപാര്‍ മനേജിംഗ് ഡയറക്ടര്‍ പോള്‍ ജോസ് തളിയത്ത്, ചാമ്പ്യന്‍ ഗ്രൂപ്പ് പ്രൊപ്രൈറ്റര്‍ ഡേവീസ് പള്ളിപ്പാട്ട്, കെപിഎല്‍ ചെയര്‍മാന്‍ ജോസ് ജോണ്‍ കണ്ടം കുളത്തി, എംഎന്‍കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പോള്‍ കുറ്റിക്കാട്ട്, കെഎല്‍എഫ് ഡയറക്ടര്‍ ജോണ്‍ ഫ്രാന്‍സീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ തിരി തെളിയിച്ചു. തുടര്‍ന്നു നടന്ന മതസൗഹാര്‍ദ സമ്മേളനത്തില്‍ കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസണ്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ വിന്‍സന്റ് എലുവത്തിങ്കല്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റോബി കാളിയങ്കര, ജോ. കണ്‍വീനര്‍മാരായ ജോസ് മാമ്പിള്ളി, സെബി അക്കരക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കത്തീഡ്രലില്‍ നാളെ
രാത്രി ഏഴിന് പള്ളിയുടെ ദീപാലങ്കാരങ്ങളുടേയും, പ്രവാസികൂട്ടായ്മ ഒരുക്കുന്ന പ്രവാസിപന്തലിന്റേയും, പള്ളിയുടെ തെക്കേ നടയിലെയും കിഴക്കേ നടയിലും ഒരുക്കിയിട്ടുള്ള ബഹുനിലപന്തലുകളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ ഐപിഎസ് നിര്‍വഹിക്കും. തുടര്‍ന്ന് കത്തീഡ്രല്‍ അങ്കണത്തില്‍ 101 കലാകാരന്മാരുടെ പിണ്ടിമേളം ഉണ്ടായിരിക്കും.

Please follow and like us: