വയനാടൻ കടുവ എന്ന തുമ്പിയുടെ ആണിനെ കണ്ടെത്തി ; കണ്ടെത്തിയത് ചാലക്കുടി പുഴയുടെ തീരങ്ങളിൽ നിന്നും കന്യാകുമാരിയിൽ നിന്നും ഗോവയിലെ ബോൽക്കോർണത്ത് നിന്നും …

വയനാടൻ കടുവ എന്ന തുമ്പിയുടെ ആണിനെ കണ്ടെത്തി ; കണ്ടെത്തിയത് ചാലക്കുടി പുഴയുടെ തീരങ്ങളിൽ നിന്നും കന്യാകുമാരിയിൽ നിന്നും ഗോവയിലെ ബോൽക്കോർണത്ത് നിന്നും …

 

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഗവേഷണ വിഭാഗത്തിന്റെ നേത്യത്വത്തിൽ വയനാടൻ കടുവ എന്ന തുമ്പിയുടെ ആണിനെ കണ്ടെത്തി. കേരളത്തിൽ ചാലക്കുടി പുഴയുടെ തീരത്തിന് നിന്നും തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും ഗോവയിൽ ബോൽക്കോർണത്തിൽ നിന്നുമാണ് കണ്ടെത്തിയത്. ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് പശ്ചിമഘട്ടത്തിൽ നിന്ന് അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനും പ്രകൃതിനിരീക്ഷകനുമായ ഡോക്ടർ എഫ്. സി. ഫ്രേസർ കണ്ടെത്തിയ തുമ്പിയാണ് മാക്രോഗോമ്ഫസ് വയനാടിക്കസ് എന്ന് ശാസ്ത്രനാമമുള്ള വയനാടൻ കടുവ. ഒരേയൊരു പെൺത്തുമ്പിയെ വെച്ചായിരുന്നു അന്ന് ഈ വർഗ്ഗത്തിന്റെ വർണ്ണന നൽകിയത്. ഇതിന് ശേഷം ഫ്രേസർ ഉൾപ്പടെ പല ഗവേഷകരും പ്രകൃതിനിരീക്ഷകരും ഈ വർഗ്ഗത്തിന്റെ ആൺത്തുമ്പിയെ കണ്ടിരുന്നെങ്കിലും അതിന്റെ ശാസ്ത്രീയ വർണ്ണന നൽകിയിരുന്നില്ല. തുമ്പികളുടെ വർഗ്ഗീകരണശാസ്ത്രത്തിൽ ആൺത്തുമ്പികൾക്ക് വലിയ സ്ഥാനമുണ്ടെന്നിരിക്കെ ഇതൊരു കുറവായി അവശേഷിക്കുകയായിരുന്നു. ആൺത്തുമ്പിയുടെ വർണ്ണന ലഭ്യമല്ലാത്തത് ഈയിനം കടുവാത്തുമ്പികളിൽ പുതിയൊരിനത്തെ കണ്ടെത്തുന്നതിന് തടസ്സമാകുമെന്നറിഞ്ഞുകൊണ്ട് ഗവേഷകർ ഈ കുറവ് നികത്തിയിരിക്കുകയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ വിവേക് ചന്ദ്രൻ എ, ഡോ. സുബിൻ കെ. ജോസ്, ജന്തുശാസ്ത്ര വിഭാഗത്തിലെ ഗവേഷകൻ ഡോ. ബിജോയ്‌. സി എന്നിവർ ഗോവയിലെ പ്രകൃതിനിരീക്ഷകനായ പരാഗ് രംഗ്നേക്കറുമായി ചേർന്നാണ് ഈ വർഗ്ഗത്തിന്റെ ആൺത്തുമ്പിയുടെ ആദ്യ വർണ്ണന നൽകിയിരിക്കുന്നത്. അന്താരാഷ്ട്ര ജേർണലായ ഒഡോണേറ്റോളജിക്കയിൽ ആണ് പഠനം പ്രസിദ്ധീകരിച്ചു വന്നത്.

Please follow and like us: