ആളൂരിൽ കോഴിഫാമിന്റെ മറവിൽ വൻ വ്യാജമദ്യ നിർമ്മാണ കേന്ദ്രം; 2300 ലിറ്റർ സ്പിരിറ്റും 15000 കുപ്പി അനധികൃത വിദേശ മദ്യവും പിടിച്ചെടുത്തു; ബിജെപി മുൻ ആളൂർ പഞ്ചായത്ത് അംഗം അടക്കം രണ്ട് പേർ അറസ്റ്റിൽ …

ആളൂരിൽ കോഴിഫാമിന്റെ മറവിൽ വൻ വ്യാജമദ്യ നിർമ്മാണ കേന്ദ്രം; 2300 ലിറ്റർ സ്പിരിറ്റും 15000 കുപ്പി അനധികൃത വിദേശ മദ്യവും പിടിച്ചെടുത്തു; ബിജെപി മുൻ ആളൂർ പഞ്ചായത്ത് അംഗം അടക്കം രണ്ട് പേർ അറസ്റ്റിൽ …

 

ഇരിങ്ങാലക്കുട : ആളൂരിൽ വൻ സ്പിരിറ്റ് ,വ്യാജ മദ്യ ശേഖരം പിടികൂടി. ആളൂർ പഞ്ചായത്ത് മുൻ ബിജെപി മെമ്പർ അടക്കം രണ്ട് പേർ അറസ്റ്റിലായി.

രണ്ടായിരത്തി മൂന്നൂറോളം ലിറ്റർ സ്പിരിറ്റും പതിനയ്യായിരത്തോളം ബോട്ടിൽ അനധികൃത വിദേശ മദ്യവുമാണ് പോലീസ് പിടികൂടിയത്. റൂറൽ എസ്പി നവനീത് ശർമ്മക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ചാലക്കുടി ഡി.വൈ.എസ്.പി. ടി.എസ്.സിനോജ് എന്നിവരുടെ നേതൃത്തിൽ നടത്തിൽ നടത്തിയ റെയ്ഡിൽ കട്ടപ്പന കാഞ്ഞിയാർ സ്വദേശി ലോറൻസ് (53 വയസ്സ്) ,ആളൂർ സ്വദേശി പീണിക്കപറമ്പിൽ ലാലു ( 53 വയസ്സ്) എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. 2015-20 കാലഘട്ടത്തിൽ ആളൂർ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ ആയിരുന്നു ലാലു . നാടക നടൻ കൂടിയായ ലാലു ബിജെപി യുടെ എക മെമ്പർ കൂടിയായിരുന്നു. ലാലുവിന്റെ കോഴി ഫാമിലുള്ള ഗോഡൗണിലാണ് റെയ്ഡ് നടന്നത്. രണ്ടായിരത്തിമുന്നൂറോളം ലിറ്റർ സ്പിരിറ്റും മുവ്വായിരത്തി തൊള്ളായിരത്തി അറുപതതോളം ഒരു ലിറ്റർ ബോട്ടിലുകളും പതിനായിരത്തി എണ്ണൂറോളം അര ലിറ്റർ ബോട്ടിൽ മദ്യവുമാണ് പിടികൂടിയത്.

വിശാലമായ ഗോഡൗണിന്റെ ഉള്ളിൽ നിന്ന് ഒന്നിനു പുറകെ ഒന്നായി രഹസ്യ അറകൾ നിർമ്മിച്ചാണ് സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. ഈ അറകളിലേക്ക് കടക്കാൻ ചുമരിൽ ചതുരത്തിലുള്ള ദ്വാരവും ഉണ്ട്. പുറത്തു നിന്നു നോക്കിയാൽ ഈ രഹസ്യ അറകൾ ശ്രദ്ധയിൽപ്പെടാത്ത രീതിയിലായിരുന്നു ഗോഡൗൺ നിർമ്മിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ തന്നെ ഇരിങ്ങാലക്കുട ചാലക്കുടി ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിൽ മഫ്തിയിൽ പല സംഘങ്ങളായി ഫാമിൽ ഒളിച്ചിരുന്ന് നിരീക്ഷണം നടത്തിയാണ് പോലീസ് ഓപറേഷൻ നടത്തിയത്. വളരെ രഹസ്യമായി നടത്തിയ ഓപ്പറേഷനിൽ രണ്ടു പ്രതികളെയും കയ്യോടെ പിടിക്കാൻ പോലീസിനായി. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് സ്പിരിറ്റും മദ്യവും എത്തിക്കുന്നതെന്നാണ് പ്രാഥമിക വിവരം. മാള ഇൻസ്പെക്ടർ സജിൻ ശശി, ആളൂർ എസ്.ഐ. വി.പി.അരിസ്‌റ്റോട്ടിൽ, ക്രൈം സ്ക്വാഡ് എസ്.ഐ മാരായ വി.ജി.സ്‌റ്റീഫൻ, , പി.ജയകൃഷ്ണൻ, സി.എ.ജോബ്, റോയ്പൗലോസ്, സതീശൻ മടപ്പാട്ടിൽ, , എ.എസ്.ഐ പി.എം.മൂസ, വി.യു.സിൽജോ, വി.എം.മിനിമോൾ, ടി.ആർ.ഷൈൻ, സീനിയർ സി.പി.ഒ മാരായ സൂരജ്. വി.ദേവ്, എ.യു. റെജി, ഷിജോതോമസ്, ഇ.എസ്.ജീവൻ, മിഥുൻകൃഷ്ണ, സോണി സേവ്യർ , ആളൂർ സ്റ്റേഷൻ എസ്.ഐ മാരായ കെ.കെ.രഘു, സി.ഒ.ജോഷി കെ.എസ്.രാധാകൃഷ്ണൻ സീനിയർ സി.പി.ഒ ലിജോആന്റണി ഹോംഗാർഡ് ഏലിയാസ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

Please follow and like us: