അമേരിക്കയിലെ ഒസാജ് സമൂഹത്തിൽ നടന്ന കൊലപാതകങ്ങളുടെ കഥ പറയുന്ന മാർട്ടിൻ സ്കോർസെസി ചിത്രം ” കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ ” ഇന്ന് വൈകീട്ട് 5 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
2023 ലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള അമേരിക്കൻ ക്രൈം ഡ്രാമ ചിത്രം ” കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 22 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1920 കളുടെ തുടക്കത്തിൽ ഒക്ലഹോമയിലെ ഒസാജ് നേഷൻ എന്നറിയപ്പെട്ട ആദിവാസികളുടെ ഗ്രാമത്തിൽ നടന്ന കൊലപാതകങ്ങളെ അടിസ്ഥാനമാക്കി പ്രശസ്ത സംവിധായകൻ മാർട്ടിൻ സ്കോർസെസി സംവിധാനം ചെയ്ത ചിത്രമാണിത്. ഇവരുടെ ഭൂമിയിൽ എണ്ണശേഖരം കണ്ടെത്തിയതോടെ അമേരിക്കയിലെ ധനിക സമൂഹമായി ഒസാജ് സമൂഹം മാറുകയായിരുന്നു. പിന്നീട് ഗോത്രത്തിലെ അംഗങ്ങൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു.. മൂന്നര മണിക്കൂർ ഉള്ള ചിത്രത്തിന്റെ പ്രദർശനം വൈകീട്ട് 5 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ .