ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള ഹരിത കർമ്മ സേനാംഗത്തിനെതിരെ കയ്യേറ്റം; കരുവന്നൂർ തേലപ്പിള്ളി സ്വദേശിക്കെതിരെ പോലീസ് കേസ്സെടുത്തു.

ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള ഹരിത കർമ്മ സേനാംഗത്തിനെതിരെ കയ്യേറ്റം; കരുവന്നൂർ തേലപ്പിള്ളി സ്വദേശിക്കെതിരെ പോലീസ് കേസ്സെടുത്തു.

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗത്തിനെ കയ്യേറ്റം ശ്രമിച്ച കേസിൽ കരുവന്നൂർ സ്വദേശിക്ക് എതിരെ പോലീസ് കേസ്സെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കരുവന്നൂർ തേലപ്പിള്ളി കത്തനാംപറമ്പിൽ സത്യദേവനെതിരെയാണ് (62 വയസ്സ്) പോലീസ് കേസ്സെടുത്തത്. ഇയാളുടെ വീട്ടിൽ മാലിന്യങ്ങൾ ശേഖരിക്കാൻ എത്തുകയും ഇതിന്റെ ഭാഗമായി മൊബൈലിൽ ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിനിടയിൽ പ്രതി ഓടി വന്ന് ബഹളം വച്ച് തന്റെ ഫോൺ പിടിച്ച് വാങ്ങി കൈ പിടിച്ച് തിരിക്കുകയായിരുന്നുവെന്ന് അക്രമണം നേരിട്ട കരുവന്നൂർ തേലപ്പിള്ളി പെരുമ്പിള്ളി വീട്ടിൽ ട്രീസ ( 52 വയസ്സ്) പറഞ്ഞു. ആറ് വർഷമായി ഹരിത സേനാംഗമായി പ്രവർത്തിക്കുന്ന തനിക്ക് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവമെന്നും പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞതിനെ തുടർന്ന് പരാതി പിൻവലിച്ച് ഒത്ത് തീർപ്പിന് വഴങ്ങുകയായിരുന്നുവെന്നും പിന്നീട് സ്റ്റേഷനിൽ എത്തി രണ്ടാമതും മൊഴി നൽകി കേസ്സെടുപ്പിക്കുകയായിരുന്നുവെന്നും താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തെ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും ട്രീസ സൂചിപ്പിച്ചു. എന്നാൽ കേസിന് പോകാൻ താൽപര്യമില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കാതിരുന്നതെന്നും ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും പോലീസ് അധികൃതർ അറിയിച്ചു.

Please follow and like us: