ചാലക്കുടിയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ക്രിമിനൽ അറസ്റ്റിൽ …

ചാലക്കുടിയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ക്രിമിനൽ അറസ്റ്റിൽ …

ചാലക്കുടി: പ്രാദേശിക പണയമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ പ്രതിയെ ചാലക്കുടി പോലീസ് പിടികൂടി. പരിയാരം കുറ്റിക്കാട് കോടക്കാടൻ ബെന്നിയെയാണ് (55) ചാലക്കുടി ഡിവൈഎസ്പി ടി.എസ് സിനോജിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ് അറസ്റ്റ് ചെയ്ത്.

മോതിരക്കണ്ണിയിലെ ടെൻസ്റ്റാർ എന്ന സ്ഥാപനത്തിൽ 24 ഗ്രാം മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിലാണ് പ്രതി അറസ്റ്റിലായത്. പ്രതിക്ക് ചാലക്കുടി, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലായി കൊലപാതകം, വധശ്രമം ഉൾപ്പെടെ പതിനൊന്നോളം കേസുകൾ നിലവിൽ ഉണ്ട്.കഴിഞ്ഞദിവസം മറ്റൊരു കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് പ്രതി ഈ തട്ടിപ്പ് നടത്തിയത്. എസ്ഐമാരായ അഫ്സൽ, ജോൺസൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Please follow and like us: