കാട്ടൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; കോൺഗ്രസ്സ് പാനലും സഹകരണ സംരക്ഷണ മുന്നണിയും മൽസര രംഗത്ത് സജീവം; മുൻ ബാങ്ക് പ്രസിഡണ്ടും ഭരണ സമിതി അംഗങ്ങളും സ്വതന്ത്ര സ്ഥാനാർഥികളായും രംഗത്ത് …

കാട്ടൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; കോൺഗ്രസ്സ് പാനലും സഹകരണ സംരക്ഷണ മുന്നണിയും മൽസര രംഗത്ത് സജീവം; മുൻ ബാങ്ക് പ്രസിഡണ്ടും ഭരണ സമിതി അംഗങ്ങളും സ്വതന്ത്ര സ്ഥാനാർഥികളായും രംഗത്ത് …

ഇരിങ്ങാലക്കുട : കാട്ടൂർ സർവീസ് സഹകരണ ബാങ്ക് ഭരണം നിലനിറുത്താൻ കോൺഗ്രസ്സും പിടിച്ചെടുക്കാൻ ഇടതുപക്ഷ നേത്യത്വത്തിലുളള സഹകരണ സംരക്ഷണമുന്നണിയും സജീവമായി രംഗത്ത്. കോൺഗ്രസ്സ് മുന്നണിക്ക് തലവേദനയായി സ്വതന്ത്ര്യ സ്ഥാനാർഥികളായി മുൻ ബാങ്ക് പ്രസിഡണ്ടും നിലവിലെ ഭരണസമിതി അംഗങ്ങളും അടക്കം എഴ് കോൺഗ്രസ്സ് പ്രവർത്തകരും.

ഈ മാസം 31 നാണ് പതിമൂന്ന് അംഗ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. സഹകരണ സംരക്ഷണ മുന്നണി എന്ന പേരിൽ മൽസരിക്കുന്ന ഇടതുപക്ഷ പാനലിൽ പി എസ് അനീഷ്, അരവിന്ദാക്ഷൻ, ദിനേഷ് കൊല്ലാറ , മനോജ് വലിയ പറമ്പിൽ , ഷമീർ പടവലപ്പറമ്പിൽ , സിദിഖ് എൻ ഐ , ഹസ്സീന, റാഷിത, ജിജി പ്രവീൺകുമാർ , ഭാനുമതി, വിമല സുഗുണൻ , ജഗന്നാഥൻ , കെ എ പ്രമോദ് എന്നിവരാണ് സ്ഥാനാർഥികളായി ഉള്ളത്. പതിമൂന്ന് അംഗ ഭരണസമിതിയിലേക്ക് പത്തൊൻപതോളം കോൺഗ്രസ്സ് പ്രവർത്തകർ നോമിനേഷൻ നൽകുകയും പിൻവലിക്കാതിരിക്കുകയും ചെയ്തതോടെ നേരത്തെ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക സ്ഥാനാർഥികളെ ഡിസിസി തന്നെ പ്രഖ്യാപിക്കുകയായിരുന്നു. നിലവിലെ ബാങ്ക് പ്രസിഡണ്ട് ജോമോൻ വലിയവീട്ടിൽ, ഭരണസമിതിയിലുള്ള എം ജെ റാഫി , അഷ്റഫ് എം ഐ , പ്രമീള അശോകൻ , മധുജ ഹരിദാസ് എന്നിവരും പുതുമുഖങ്ങളായി ആന്റണി പാലത്തിങ്കൽ, ഷെറിൻ തേർ മഠം, മുഹമ്മദ് ഇഖ്ബാൽ, ബൈജു കെ ബി , രാജൻ കരുമ്പേപറമ്പിൽ , ഇ എൽ ജോസ് , സ്മിത മനോജ്, രാജേഷ് കാട്ടിക്കോവിൽ എന്നിവരാണ് കോൺഗ്രസ്സ് സ്ഥാനാർഥികൾ . ദീർഘകാലം പ്രസിഡണ്ടായിരുന്ന വർഗ്ഗീസ് പുത്തനങ്ങാടി, നിലവിലെ ഭരണ സമിതി അംഗങ്ങളായ ആന്റുജി ആലപ്പാട്ട്, സുലഭ മനോജ് എന്നിവരും കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളുമായ സി രാമചന്ദ്രൻ , തിലകൻ മാസ്റ്റർ, ലോനച്ചൻ യു എ , സിമി സുധീർ , എന്നിവരും മൽസര രംഗത്തുണ്ട്.

1993 മുതൽ ബാങ്ക് ഐ ഗ്രൂപ്പിന്റെ മേധാവിത്വത്തിൽ കോൺഗ്രസ്സ് നിയന്ത്രണത്തിലാണ്. 20,000 ത്തോളം വോട്ടർമാർ ആണ് ഉള്ളതെങ്കിലും 9000 ത്തോളം പേരാണ് പോൾ ചെയ്യാറുള്ളത്. 31 ന് കാട്ടൂർ സെന്റ് മേരീസ് പോംപെ സ്കൂളിലാണ് തിരഞ്ഞെടുപ്പ് .

Please follow and like us: