സമയക്രമം പാലിക്കാതെയും ഠാണാവിലേക്ക് സർവീസ് നടത്താതെയും ത്യപ്രയാർ – ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് അധിക്യതർ; അന്വേഷണവും നടപടിയും മൂന്ന് സ്വകാര്യ ബസ് ഉടമകൾ നൽകിയ പരാതിയെ തുടർന്ന് …

ഇരിങ്ങാലക്കുട : സമയ ക്രമം പാലിക്കാതെ സർവീസ് നടത്തിയ സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ. ത്യപ്രയാർ – ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന KL 47 B 3213 നമ്പറിലുളള നിമ്മി മോൾ എന്ന ബസ്സിനെതിരെ ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന മൂന്ന് ബസ്സുടമകൾ ഡിസ്ട്രിക്റ്റ ട്രാൻസ്പോർട്ട് അതോറിറ്റിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കെ ടി ശ്രീകാന്ത് ഇരിങ്ങാലക്കുട സ്വകാര്യ ബസ് സ്റ്റാന്റിൽ അന്വേഷണത്തിന് എത്തിയത്. പരാതിക്ക് ഇടയാക്കിയ ബസ്സ് സമയക്രമം പാലിച്ചിട്ടില്ലെന്നും ഠാണാവിലേക്ക് സർവീസ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ ബോധ്യമായതായി എഎംവിഐ ശ്രീകാന്ത് കെ ടി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥരോട് ധിക്കാരപൂർവമായ മറുപടിയാണ് ജീവനക്കാരിൽ നിന്നും ഉണ്ടായതെന്നും ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. യാത്രക്കാർ ഇല്ലാതിരുന്നത് കൊണ്ടാണ് ഠാണാവിലേക്ക് സർവീസ് നടത്താതിരുന്നതെന്ന് ജീവനക്കാരൻ മറുപടി നൽകി. എന്നാൽ നിയമം പാലിക്കണമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് അധികൃതർക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.

Please follow and like us: