ഇരിങ്ങാലക്കുട രൂപതയുടെ ദേശീയ ന്യൂനപക്ഷ ദിനാഘോഷം; ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ആരുടെയും ഔദാര്യമല്ലെന്ന് കോൺഗ്രസ്സ് നേതാവ് വി ഡി സതീശൻ …
ഇരിങ്ങാലക്കുട: ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ആരുടേയും ഔദാര്യമല്ലെന്നും അവകാശമാണെന്നും അതു നേയെടുക്കാൻ ക്രൈസ്തവർ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ . ഇരിങ്ങാലക്കുട രൂപതയുടെ ദേശീയ ന്യൂനപക്ഷ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതാ ഭവനത്തിൽ നടന്ന ചടങ്ങിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
‘സമുദായ ബോധവും ന്യൂനപക്ഷ സംരക്ഷണവും’ എന്ന വിഷയത്തെ ആസ്പദമാക്കി സീറോമലബാർ സഭാ വക്താവ് ചാക്കോ കാളംപറമ്പിൽ സെമിനാർ നയിച്ചു. രൂപതയുടെ പുതിയ പ്രോജക്ട് ആയ എവേക്കനിങ്- 2028 ബിഷപ്പ് ചെയ്തു.
സനീഷ് കുമാർ ജോസഫ് എംഎൽഎ , കേരള സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാർ സ്റ്റീഫൻ ജോർജ്, രൂപത മുഖ്യ വികാരി ജനറാൾ മോൺ. വിൽസൻ ഈരത്തറ, രൂപത ന്യൂനപക്ഷ സമിതി ഡയറക്ടർ ഫാ. നൗജിൻ വിതയത്തിൽ, പ്രസിഡന്റ് അഡ്വ. ഈ. ടി. തോമസ്, , ന്യൂനപക്ഷ സമിതി ഡയറക്ടർ ബോർഡ് മെമ്പർ ഡോ. റാണി എം.ജെ. , രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡേവിസ് ഊക്കൻ, ന്യൂനപക്ഷ സമിതി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ.ബേബി മാണിക്കത്തുപറമ്പിൽ എന്നിവർക്കൊപ്പം ഇടവകകളിൽ നിന്നുള്ള കുടുംബ സമ്മേളന കേന്ദ്ര സമിതി അംഗങ്ങൾ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, ഇടവക ന്യൂനപക്ഷ സമിതി അംഗങ്ങൾ, യുവജന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.