പത്ത് വർഷത്തിനുള്ളിൽ അയ്യായിരത്തോളം പേർക്ക് സേവനങ്ങൾ എത്തിച്ച് ഇരിങ്ങാലക്കുട ആൽഫ പാലിയേറ്റീവ് ലിങ്ക് സെന്റർ ; രോഗികളിൽ നിർധനരായ പത്ത് പേർക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി ജനുവരി ഒന്ന് മുതൽ ….

പത്ത് വർഷത്തിനുള്ളിൽ അയ്യായിരത്തോളം പേർക്ക് സേവനങ്ങൾ എത്തിച്ച് ഇരിങ്ങാലക്കുട ആൽഫ പാലിയേറ്റീവ് ലിങ്ക് സെന്റർ ; രോഗികളിൽ നിർധനരായ പത്ത് പേർക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി ജനുവരി ഒന്ന് മുതൽ ….

ഇരിങ്ങാലക്കുട : പ്രവർത്തനം ആരംഭിച്ച് പത്ത് വർഷത്തിനുള്ളിൽ അയ്യായിരത്തോളം പേർക്ക് സേവനങ്ങൾ എത്തിച്ച് ഇരിങ്ങാലക്കുട ആൽഫ പാലിയേറ്റീവ് ലിങ്ക് സെന്റർ. നിലവിൽ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെയും കാറളം, കാട്ടൂർ , പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലെ 1200 ഓളം പേർക്കാണ് സേവനങ്ങൾ നൽകി വരുന്നത്. വിവിധ രോഗങ്ങൾ ബാധിച്ചും അപകടങ്ങൾ മൂലവും കിടപ്പിൽ കഴിയുന്നവർക്കായി ജാതിമത രാഷ്ട്രീയഭേദമന്യേ കൊരുമ്പിശ്ശേരിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പത്താം വാർഷികാഘോഷം ഡിസംബർ 16 ന് 3 മണിക്ക് ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡണ്ട് വി ജെ തോംസൺ, സെക്രട്ടറി എൽസമ്മ ജോൺസൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. നിർധനരായ പത്ത് രോഗികൾക്ക് മാസം ആയിരം രൂപ വച്ച് നൽകുന്ന പദ്ധതി ജനുവരി ഒന്നിന് ആരംഭിക്കും. എല്ലാ സേവനങ്ങളും സൗജന്യമായിട്ടാണ് നൽകി വരുന്നത്. കൺവീനർ ഒ എസ് വർഗ്ഗീസ്, രാധ ടീച്ചർ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: