ഇ വി എം , വി വി പാറ്റ് മെഷീനുകളിൽ അവബോധം നൽകുന്നതിനായി മുകുന്ദപുരം താലൂക്ക് ഓഫീസിൽ ഇവിഎം ഡെമോൺസ്ട്രേഷൻ സെന്റർ ….

ഇ വി എം , വി വി പാറ്റ് മെഷീനുകളിൽ അവബോധം നൽകുന്നതിനായി മുകുന്ദപുരം താലൂക്ക് ഓഫീസിൽ ഇവിഎം ഡെമോൺസ്ട്രേഷൻ സെന്റർ ….

 

ഇരിങ്ങാലക്കുട : 2024 ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതു ജനങ്ങൾക്കായി ഇ .വി.എം, വി.വി. പാറ്റ് മെഷിനുകളിൽ അവബോധം നൽകുന്നതിനായി മുകുന്ദപുരം താലൂക്ക് ഓഫീസിൽ ഇവിഎം ഡെമോൺസ്ട്രേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. സെൻ്ററിൻ്റെ ഉദ്ഘാടനം മുകുന്ദപുരം താലൂക്ക് ചീഫ് ഇലക്ടറൽ ഓഫീസറും തഹസിൽദാരുമായ കെ ശാന്തകുമാരി നിർവഹിച്ചു. ചടങ്ങിൽ തഹസിൽദാർ (ഭൂരേഖ) സിമേഷ് സാഹു, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ശശിധരൻ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ മനോജ് നായർ എന്നിവർ സന്നിഹിതരായിരുന്നു. ട്രയിനികളായ രഞ്ജിത്ത്, സ്വരാജ്, സിജീഷ്, മുഹമ്മദ് സുഹൈൽ എന്നിവർ യന്ത്രങ്ങളെക്കുറിച്ചും വോട്ട് രേഖപ്പെടുത്തുന്നതിനും പുതിയ വോട്ടർമാർക്ക് ബോധവൽക്കരണം നടത്തി. ചടങ്ങിൽ ഇലക്ഷൻ വിഭാഗം ക്ലർക്ക് റാണി നന്ദി പറഞ്ഞു.

Please follow and like us: