14 -മത് ദേശീയ പല്ലാവൂർ താളവാദ്യമഹോൽസവത്തിന് ഡിസംബർ 12 ന് തിരിതെളിയും; പല്ലാവൂർ ഗുരുസ്മൃതി പുരസ്കാരത്തിന് പയ്യന്നൂർ കൃഷ്ണമണിമാരാരും തൃപ്പേക്കുളം പുരസ്കാരത്തിന് കുമ്മത്ത് രാമൻ കുട്ടിയും പത്മജ്യോതി പുരസ്കാരങ്ങൾക്ക് സുകന്യ രമേഷും മേതിൽ ദേവികയും അർഹരായി …

ഇരിങ്ങാലക്കുട : 2023 ലെ പല്ലാവൂർ ഗുരുസ്മൃതി പുരസ്കാരത്തിന് കലാചാര്യ പയ്യന്നൂർ ക്യഷ്ണമണിമാരാരും ത്യപ്പേക്കുളം പുരസ്കാരത്തിന് വാദ്യാചാര്യ കുമ്മത്ത് രാമൻകുട്ടിയും അർഹരായി . ഡിസംബർ 12 മുതൽ 17 വരെ ശ്രീകൂടൽമാണിക്യ ക്ഷേത്ര കിഴക്കേനടയിൽ നടക്കുന്ന 14 -മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. 12 ന് വൈകീട്ട് 5.30 ന് നടക്കുന്ന ചടങ്ങിൽ കൂടിയാട്ട കുലപതി വേണുജി താളവാദ്യമഹോൽസവത്തിന്റെ ഉദ്ഘാടനവും പുരസ്കാര ദാനവും നിർവഹിക്കും.. നടിയും നർത്തകിയുമായ പത്മിനി രാമചന്ദ്രന്റെ പേരിൽ എർപ്പെടുത്തിയ പത്മജ്യോതി പുരസ്കാരങ്ങൾ നർത്തികളായ സുകന്യ രമേഷ് , ഡോ മേതിൽ ദേവിക എന്നിവർക്കും സമ്മാനിക്കുമെന്ന് പല്ലാവൂർ അപ്പുമാരാർ സ്മാരക വാദ്യ ആസ്വാദക സമിതി പ്രസിഡന്റ് കലാനിലയം ഉദയൻ നമ്പൂതിരി, സെക്രട്ടറി കണ്ണമ്പിള്ളി ഗോപകുമാർ , ട്രഷറർ അജയ് മേനോൻ എന്നിവർ അറിയിച്ചു. 17 ന് വൈകീട്ട് 6 ന് നടക്കുന്ന സമാപന ചടങ്ങിൽ പെരുവനം കുട്ടൻ മാരാർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ പല്ലാവൂർ അനുസ്മരണ പ്രഭാഷണം വൽസൻ തിയ്യാടിയും ത്യപ്പേക്കുളം അനുസ്മരണ പ്രഭാഷണം സദനം കൃഷ്ണൻകുട്ടിയും നിർവ്വഹിക്കും.

Please follow and like us: