നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ തുടർ നടപടികളിലേക്ക് അധികൃതർ …

നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ തുടർ നടപടികളിലേക്ക് അധികൃതർ …

 

ഇരിങ്ങാലക്കുട : നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ തുടർ നടപടികളിലേക്ക് അധിക്യതർ . മുകുന്ദപുരം താലൂക്കിൽ റവന്യൂ വിഭാഗത്തിന്റെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സുകളിലായി ലഭിച്ച എണ്ണായിരത്തോളം നിവേദനങ്ങൾ സ്കാൻ ചെയ്ത് നവകേരള സദസ്സുമായി ബന്ധപ്പെട്ട വെബ് -സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന പ്രക്രിയയ്ക്കാണ് തുടക്കം കുറിച്ചിട്ടുളളത്. ആദ്യ ദിനത്തിൽ തന്നെ ആയിരത്തോളം നിവേദനങ്ങളുടെ സ്കാനിംഗ് പൂർത്തിയാക്കിക്കഴിഞ്ഞു. അപ്ലോഡ് ചെയ്ത ഡാറ്റ കളക്ടറേറ്റിൽ നിന്നും ബന്ധപ്പെട്ട വകുപ്പുകളിലേക്ക് പരിഹാരത്തിനായി അയച്ച് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനാണ് താലൂക്ക് അധികൃതർക്ക് നിർദ്ദേശം ലഭിച്ചിട്ടുള്ളതെങ്കിലും വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യാൻ കൂടുതൽ സമയം വേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്. നവകേരള സദസ്സിൽ ലഭിക്കുന്ന പരാതികൾക്ക് 45 ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുളളത്.

Please follow and like us: