ഇരിങ്ങാലക്കുടയിൽ നടന്ന നവകേരളസദസ്സിൽ ലഭിച്ചത് 4274 നിവേദനങ്ങൾ…
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടന്ന നവകേരളസദസ്സിൽ ലഭിച്ചത് 4274 നിവേദനങ്ങൾ. ഭിന്നശേഷി കൗണ്ടറിൽ 127 ഉം വയോജനങ്ങളിൽ നിന്നായി 831 ഉം സ്ത്രീകളിൽ നിന്നായി 873 ഉം പൊതു വിഭാഗത്തിൽ 2443 നിവേദനങ്ങളുമാണ് ലഭിച്ചത്. രാവിലെ 10 മണിയോടെ ആരംഭിച്ച 24 കൗണ്ടറുകളുടെ പ്രവർത്തനം വൈകീട്ട് ഏഴരയോടെ അവസാനത്തെ നിവേദനവും കൈപ്പറ്റിയ ശേഷമാണ് അവസാനിപ്പിച്ചത്. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 32 ൽ പകൽ വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ അഡ്വ ജിഷ ജോബിയാണ് അവസാനത്തെ നിവേദനം നൽകിയത്.