നവകേരള സദസ്സ് ; യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ പോലീസ് തടങ്കലിൽ …

നവകേരള സദസ്സ് ; യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ പോലീസ് തടങ്കലിൽ …

 

ഇരിങ്ങാലക്കുട : നവകേരള സദസ്സുമായി ബന്ധപ്പെട്ട് കരിങ്കൊടി പ്രതിഷേധം ഉയർത്തുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർ പോലീസ് കരുതൽ തടങ്കലിൽ എടുത്തു. യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടൻ, നിയുക്ത നിയോജക മണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീരാം ജയപാലൻ, കെഎസ് യു നിയോജക മണ്ഡലം പ്രസിഡണ്ട് റൈഹാൻ ഷബീർ, കോൺഗ്രസ്സ് ഓഫീസ് സെക്രട്ടറി എം എസ് സതീഷ് എന്നിവരെയാണ് രാവിലെ പതിന്നൊന്നരയോടെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പാർട്ടി ഓഫീസിന്റെ അടുത്തുള്ള ഹോട്ടലിൽ നിന്നും ചായ കുടിച്ച് ഇറങ്ങുമ്പോൾ മൂന്ന് ജീപ്പിൽ എത്തിയ പോലീസ് സംഘം തങ്ങളെ വണ്ടിയിൽ കയറ്റി കൊണ്ട് പോവുകയായിരുന്നുവെന്ന് തടങ്കലിൽ കഴിയുന്നവർ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി യോഗത്തിൽ നവകേരള സദസ്സുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്ന് പ്രവർത്തകരിൽ നിന്നും അഭിപ്രായം ഉയർന്നിരുന്നു.

Please follow and like us: