അംഗപരിമിതനും അറുപതുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി നവകേരള സദസ്സിന് എത്തിയത് പുതിയ മുച്ചക്രവാഹനത്തിനുള്ള അപേക്ഷയുമായി …
ഇരിങ്ങാലക്കുട : അംഗപരിമിതനും അറുപത് വയസ്സുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി നവകേരള സദസ്സിന് എത്തിയത് പുതിയ മുച്ചക്ര വാഹനത്തിന്റെ സാധ്യത തേടി. ഇരിങ്ങാലക്കുട കനാൽ പരിസരത്ത് താമസിക്കുന്ന വലിയകത്ത് അബൂബക്കർ 2016 ൽ നഗരസഭ നൽകിയിട്ടുള്ള വാഹനമാണ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കാലപ്പഴക്കവും സ്പേയർ പാർട്സ് കിട്ടാനില്ലാത്തത് മൂലവും പലപ്പോഴും വണ്ടി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. എൺപത് ശതമാനം വികലാംഗത്വമുള്ള തനിക്ക് പുതിയ വാഹനം അനുവദിച്ച് തരണമെന്ന അപേക്ഷയാണ് അബൂബക്കർ നൽകിയത്. അബൂബക്കറിന് വേണ്ടി ഭാര്യ ആരിഫയാണ് അപേക്ഷ കൈമാറിയത്. വണ്ടിയിൽ കാത്ത് നിന്നിരുന്ന അബൂബക്കറിന്റെ അടുത്ത് ചെന്ന് റവന്യൂ വിഭാഗം ജൂനിയർ സൂപ്രണ്ട് എ വി സജിത ഒപ്പ് കൈപ്പറ്റുകയായിരുന്നു. കഴിഞ്ഞ 35 വർഷങ്ങളായി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ളിൽ വാച്ചുകളുടെ സ്ട്രേപ്പും ബാറ്ററികളും വിൽക്കുന്ന ജോലിയാണ് പട്ടണവാസികൾക്ക് സുപരിചിതനായ അബൂബക്കർ നടത്തി വരുന്നത്.