നവകേരള സദസ്സ് ; നാളെ ഉച്ച മുതൽ ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങളുടെ പാർക്കിംഗിനായി ആറ് കേന്ദ്രങ്ങൾ ….

നവകേരള സദസ്സ് ; നാളെ ഉച്ച മുതൽ ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങളുടെ പാർക്കിംഗിനായി ആറ് കേന്ദ്രങ്ങൾ ….

 

ഇരിങ്ങാലക്കുട : നവകേരളസദസ്സിന്റെ ഭാഗമായി നാളെ ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് ശേഷമാണ് ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് അനുസരിച്ച് ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും ചാലക്കുടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബോബനും മോളിയും ജംഗ്ഷൻ വഴി ബൈപ്പാസ് റോഡിൽ കയറി പൂതംക്കുളം ജംഗ്ഷൻ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാർവെൽ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മറീന ആശുപത്രി ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് പോകണമെന്നും ബസ് സ്റ്റാൻഡിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുട്ടംകുളം ജംഗ്ഷൻ വഴി മൂന്ന് പീടിക റോഡിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ചന്തക്കുന്ന് ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് പോകണമെന്നും സ്റ്റാന്റിൽ നിന്നും തൃശ്ശൂരിലേക്ക് പോകുന്ന വാഹനങ്ങൾ ബോബനും മോളിയും ജംഗ്ഷൻ വഴി ബൈപ്പാസ് റോഡിലൂടെ പൂതംക്കുളം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് പോകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് സ്റ്റാന്റ് വഴി കുട്ടം കുളം വഴി മൂന്ന് പീടിക റോഡിൽ എത്തി ചന്തക്കുന്നിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പോകണമെന്നും തൃശ്ശൂരിൽ നിന്നും ചാലക്കുടയിലേക്ക് പോകുന്ന വാഹനങ്ങൾ മാർവെൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മെറീന ആശുപത്രി ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണെന്നും ഇത് സംബന്ധിച്ച ഉത്തരവിൽ പറയുന്നു.

വാഹനങ്ങളിൽ എത്തുന്നവർ മറ്റ് റോഡുകളിൽ പ്രവേശിക്കാതെ സ്റ്റാന്റ് മുതൽ ഠാണാ വരെ യുള്ള റോഡിൽ ആളുകളെ ഇറക്കി വണ്ടികൾ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന വീഥികളുടെ ഇരുവശങ്ങളിലുമുള്ള പാർക്കിംഗ് വിലക്കിയിട്ടുണ്ട്. സിന്ധു തീയേറ്ററിൽ വിഐപി വാഹനങ്ങളും അയ്യങ്കാവ് ക്ഷേത്രം ഗ്രൗണ്ട്, ബോയ്സ് സ്കൂൾ എന്നിവടങ്ങളിൽ കാറുകളും ഐആർസി ക്ലബ്, ഗേൾസ് സ്കൂൾ എന്നിവിടങ്ങളിൽ ഇരുചക്ര വാഹനങ്ങളും ബൈപ്പാസ് റോഡിൽ ഭാര വാഹനങ്ങളും പാർക്ക് ചെയ്യേണ്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Please follow and like us: