ഇരിങ്ങാലക്കുട സ്വദേശിനിക്ക് യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ്; യൂണിയന്റെ കീഴിലുളള സർവകലാശാലകളിൽ നടത്തുന്ന ഗവേഷണത്തിന് ലഭിക്കുന്നത് ഒന്നരക്കോടി രൂപ..
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശിനിയായ ഡോണ ജോസഫിന് യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ് . യൂണിയന്റെ കീഴിലുള്ള രാജ്യങ്ങളിലെ വിവിധ സർവകലാശാലകളിലായി നടത്തുന്ന ഗവേഷണത്തിന് മൂന്ന് വർഷത്തേക്കായി 1.5 കോടിയോളം രൂപയാണ് ലഭിച്ചിട്ടുള്ളത്. ” സിക്സ്ത് ജനറേഷൻ മെറ്റാ സർഫസ് ആന്റീന ” എന്ന വിഷയത്തിലാണ് ഗവേഷണം . ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദ, ബിരുദാനന്തര ബിരുദങ്ങൾ നേടിയ
ഡോണ ബാംഗ്ളൂരിൽ നാഷണൽ ഏറോസ്പേസ് ലബോറട്ടറിയിൽ പ്രൊജക്ട് അസോസിയേറ്റ് ആയി പ്രവർത്തിച്ച് വരികയായിരുന്നു. നേരത്തെ ക്രൈസ്റ്റ് കോളേജിൽ ഒരു വർഷത്തോളം അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട മഠത്തിക്കര വള്ളികാവുങ്കൽ റിട്ട. ക്രൈസ്റ്റ് കോളേജ് പ്രൊഫ. വി പി ജോസഫിന്റെയും റെജിയുടെയും മകളാണ്. പോൾ, ഡെൽന എന്നിവർ സഹോദരങ്ങളാണ്.