കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്ന് മൂലം പണം ലഭിക്കാതെ മരണമടഞ്ഞ കൊളങ്ങാട്ടിൽ ശശിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ സുരേഷ്ഗോപി കൈമാറി; പണം നൽകിയത് കാറളത്ത് എസ്ജി കോഫി ടൈംസ് സംവാദത്തിനിടയിൽ …
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്ന് വിദഗ്ദ ചികിത്സക്കായി പണം ലഭിക്കാതെ മരണമടഞ്ഞ കൊളങ്ങാട്ടിൽ ശശിയുടെ കുടുംബത്തിന് ചികിത്സയുടെ പേരിൽ വന്ന കടം വീട്ടി സുരേഷ്ഗോപി . കാറളത്ത് കോഫി ടൈംസിന് എത്തിയ അദ്ദേഹം അവരുടെ കുടുംബാംഗങ്ങളായ മിനി, സരസു,കുമാരൻ, ബാലകൃഷ്ണൻ എന്നിവർക്ക് തുക കൈമാറി , ഇത് സംബന്ധിച്ച് നൽകിയ ഉറപ്പ് പാലിക്കുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ, മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, കർഷക മോർച്ച സംസ്ഥാന ജന: സെകട്ടറി എ ആർ അജിഘോഷ്,ജില്ല വൈസ് പ്രസിഡണ്ട് കവിതാ ബിജു,ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്,രാമചന്ദ്രൻ കോവിൽപറമ്പിൽ, ആർച്ച അനീഷ്, ടി ഡി സത്യദേവ് എന്നിവർ ഒപ്പമുണ്ടായിരുന്നു.