ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസി മലയാളിക്ക് യുഎഇയിലെ കപ്പലുകളുടെ പരിസ്ഥിതി പഠനത്തിന് ഡെറാഡൂണിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് …

ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസി മലയാളിക്ക് യുഎഇയിലെ കപ്പലുകളുടെ പരിസ്ഥിതി പഠനത്തിന് ഡെറാഡൂണിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് …

തൃശ്ശൂർ : ഷാർജ ആസ്ഥാനമാക്കി സോഹൻ റോയിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും

പ്രവാസി മലയാളിയും ഇരിങ്ങാലക്കുട സ്വദേശിയുമായ അജിത്ത് പി ജെ യെ ഡെറാഡൂണിലെ പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ് സർവകലാശാല അക്കാദമിക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു .

” യുഎയിലെ ഓഫ്ഷോർ സപ്പോർട്ട് ഷിപ്പുകളുടെ എനർജി എഫിഷ്യൻസി അളക്കുന്നതിനുള്ള ഫ്രെയിം വർക്കും പെർഫോമൻസ് അളക്കുന്നതിനുള്ള ഒരു മാർഗ്ഗരേഖയും ” രൂപപ്പെടുത്തിയതിനാണ് ബഹുമതി.

കപ്പലുകളുടെ എണ്ണത്തിൽ ലോകത്ത് നാലാമതായ യുഎഇ മേഖലയിലെ ഓഫ്‌ഷോർ സപ്പോർട്ട് ഷിപ്പുകളുടെ ഊർജ്ജ കാര്യക്ഷമതയിൽ പുരോഗതി കൈവരിക്കാനും മോണിറ്റർ ചെയ്യുന്നതിനുമുള്ള ഒപ്റ്റിമൽ സൊല്യൂഷനുകളെക്കുറിച്ചുള്ള കണ്ടെത്തലുകളോടെയാണ് അജിത്ത് തന്റെ ഗവേഷണം അവസാനിപ്പിച്ചിരിക്കുന്നത്.

 

നേവൽ ആർക്കിടെക്‌ചറിൽ എൻജിനീയറിങ് ബിരുദവും

ടെക്‌നോളജി മാനേജ്‌മെന്റിൽ എംബിഎയും നേടിയ അജിത് രണ്ടായിരത്തി ഒന്നിലാണ് ഏരീസ് മറൈനിൽ ചേർന്നത്. ഇരിങ്ങാലക്കുട അയ്യങ്കാവ് ടെംപിൾ റോഡിൽ പരേതനായ അഡ്വ പി ഇ ജനാർദ്ദനന്റെയും ലൈലയുടെയും മകനാണ്. തരുണിമ ദാസ് ഭാര്യയും തമന്ന, അമർത്യ എന്നിവർ മക്കളുമാണ്.

Please follow and like us: