” എസ്ജി കോഫി ടൈംസു “മായി സുരേഷ് ഗോപി മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ; ബിജെപി ക്ക് അധികാരം നൽകിയാൽ എങ്ങനെ ഭരിക്കാമെന്ന് തെളിയിച്ച് കാണിക്കാമെന്നും പൗരൻമാർ ഒറ്റക്കെട്ടായി വിചാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമാണ് ഉയർന്ന് വരുന്നതെന്നും സുരേഷ് ഗോപി …

 

” എസ്ജി കോഫി ടൈംസു “മായി സുരേഷ് ഗോപി മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ; ബിജെപി ക്ക് അധികാരം നൽകിയാൽ എങ്ങനെ ഭരിക്കാമെന്ന് തെളിയിച്ച് കാണിക്കാമെന്നും പൗരൻമാർ ഒറ്റക്കെട്ടായി വിചാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമാണ് ഉയർന്ന് വരുന്നതെന്നും സുരേഷ് ഗോപി …

ഇരിങ്ങാലക്കുട : നാടിന്റെ വികസന പ്രശ്നങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്തും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും മുൻ എംപി യും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി .” എസ്ജി കോഫി ടൈംസ് ” എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് മുൻ എംപി ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ എത്തിയത്. എല്ലാ പൗരൻമാരും വിചാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളാണ് നാം നേരിടുന്നവയിൽ പലതുമെന്ന് വേളൂക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംവാദത്തിൽ പങ്കെടുത്ത് കൊണ്ട് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഗ്രാമീണ റോഡുകളുടെ ഇരുവശങ്ങളിലും വളർന്ന് നില്ക്കുന്ന കുറ്റിചെടികളുടെ അതിപ്രസരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് ഇങ്ങനെ പറഞ്ഞത് . മൊബൈൽ ഫോണിൽ സമയം തള്ളിനീക്കുന്ന പുതിയ തലമുറയെ സമാന സ്വഭാവമുള്ള വിഷയങ്ങൾ പരിഹരിക്കാൻ വിനിയോഗിക്കാൻ കഴിയണം. തൊഴിലുറപ്പ് പദ്ധതിയിൽ കാർഷിക മേഖലയുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച നിർദ്ദേശവും അഞ്ച് പഞ്ചായത്തുകൾക്കായി ഒരു ക്രിമിറ്റോറിയം എന്ന ആശയവും കേന്ദ്രത്തിന് മുന്നിൽ സമർപ്പിക്കും. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നൽകുന്ന വ്യവസ്ഥ മോഡിയൻ വിപ്ളവത്തിന്റെ നേട്ടമാണ്. കേരളത്തിലെ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച ഓഡിറ്റ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ഭരണമോ അർഹമായ പ്രാതിനിധ്യമോ ബിജെപിക്ക് നല്കാൻ ജനങ്ങൾ തയ്യാറാകണം. എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് കാണിച്ച് തരാമെന്ന് സംസ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു . ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ് കുമാർ , ജില്ലാ വൈസ് – പ്രസിഡണ്ട് കവിത ബിജു, ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി വിപിൻ പാറേമക്കാട്ടിൽ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിതേഷ് മോഹൻ തുടങ്ങിയവരും പങ്കെടുത്തു.

Please follow and like us: