കണ്ഠേശ്വരം – ബ്രഹ്മകുളങ്ങര ക്ഷേത്ര ഭരണ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ജനകീയ പാനലിന് വിജയം…
ഇരിങ്ങാലക്കുട : കണ്ഠേശ്വരം – ബ്രഹ്മകുളങ്ങര ക്ഷേത്ര ഭരണ കമ്മിറ്റിയിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മൊത്തമുള്ള 15 സീറ്റുകളും ജനകീയ പാനൽ അട്ടിമറി വിജയം നേടി.
നിലവിലെ ഭാരവാഹികൾ അടങ്ങിയ പാനലിന് ഒരു സീറ്റിൽ പോലും വിജയം കണ്ടെത്താനായില്ല.നമ്പ്യാരുവീട്ടിൽ വിശ്വനാഥൻ, നളിൻ ബാബു എസ് മേനോൻ, ജനാർദ്ദനൻ കാക്കര, കെ ബാലകൃഷ്ണൻ, എം ഗിരിജാവല്ലഭൻ, ഗോപാലകൃഷ്ണൻ കുരിയക്കാട്ടിൽ, മനോജ് കല്ലിക്കാട്ട്, കെ രാമദാസൻ, എൻ ആർ രതീഷ്, രേഷ്മ ആർ മേനോൻ, എം എസ് ശരത്ത് കുമാർ, ഷിജു എസ് നായർ, പി സുനിൽകുമാർ, കെ കെ ശ്രീജിത്ത്, ടി കെ സൽഗുണൻ എന്നിവരാണ് വിജയിച്ചത്.
അഡ്വ കെ ജി അജയ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും, സതീശൻ നീലങ്കാവിൽ, ദീപ മനോജ്
എന്നിവർ സഹായികളുമായിരുന്നു.