എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹനയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ കുറ്റവിചാരണ സദസ്സുമായി യുഡിഎഫ് ; ജില്ലാ തല ഉദ്ഘാടനം ഇന്ന് നാല് മണിക്ക് ഇരിങ്ങാലക്കുടയിൽ…

എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹനയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ കുറ്റവിചാരണ സദസ്സുമായി യുഡിഎഫ് ; ജില്ലാ തല ഉദ്ഘാടനം ഡിസംബർ ഇന്ന് നാല് മണിക്ക് ഇരിങ്ങാലക്കുടയിൽ…

ഇരിങ്ങാലക്കുട : എൽഡിഎഫ് സർക്കാറിന്റെ ജനദ്രോഹനയങ്ങളെയും ഭരണ പരാജയങ്ങളെയും ജനങ്ങളെ ബോധ്യപ്പെടുത്താൻ വിചാരണ സദസ്സുമായി യുഡിഎഫ് . ഡിസംബർ 2 മുതൽ 22 സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസ്സിന്റെ തൃശ്ശൂർ ജില്ലാ തല ഉദ്ഘാടനം ഡിസംബർ 4 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. യുഡിഎഫ് സംസ്ഥാന സെക്രട്ടറി സി പി ജോൺ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കൺവീനർ എം പി ജാക്സൻ , ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. എംപി മാരായ ടി എൻ പ്രതാപൻ , ബെന്നി ബഹനാൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കണ്ണൂർ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ബിന്ദുവിന് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ല. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് മുഴുവൻ തുകയും മടക്കി കൊടുക്കുകയാണ് വേണ്ടത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം അഞ്ച് മാസങ്ങളായി മുടങ്ങി. വിതരണം ആരംഭിച്ചപ്പോൾ നിയോജക മണ്ഡലത്തിൽ മാത്രം അർഹരായ ആയിരങ്ങൾ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. നവകേരള സദസ്സിനെ തുടർന്ന് ഭരണം തന്നെ സ്തംഭിച്ചിരിക്കുകയാണെന്നും ഇരുവരും കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡണ്ടുമാരായ സോമൻ ചിറ്റേത്ത് , ഷാറ്റോ കുരിയൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: