ഡോൺബോസ്കോ സ്കൂൾ വജ്ര ജൂബിലിയുടെ ഭാഗമായുള്ള ആഗോള പൂർവ്വ വിദ്യാർഥി സംഗമം ഡിസംബർ 3 ന് …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂൾ വജ്ര ജൂബിലിയോടനുബന്ധിച്ച് ഡിസംബർ 3 ന് 1962 മുതൽ 2023 വരെയുള്ള കാലഘട്ടത്തിലെ പൂർവ വിദ്യാർഥികളുടെ സംഗമം നടത്തുന്നു. പൂർവ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരുമടക്കം 1500 ഓളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് റെക്ടർ ഫാ ഇമ്മാനുവൽ വട്ടകുന്നേൽ, പൂർവ വിദ്യാർഥി സംഘടന പ്രസിഡണ്ട് സിബി പോൾ , ജനറൽ കൺവീനർ പോൾ ജോസ് തളിയത്ത് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു . വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ സാന്നിധ്യം തെളിയിച്ച മുപ്പതോളം പേരെ ആദരിക്കും. സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥികൾ ശേഖരിച്ച ഫണ്ട് ചടങ്ങിൽ കൈമാറും. തുടർന്ന് കലാപരിപാടികളും മെഗാ ഷോയും നടക്കും. ചടങ്ങിൽ പങ്കെടുക്കാൻ വിവിധ ബാച്ചുകളിൽ നിന്ന് 600 മുതൽ 1500 രൂപ വരെയുള്ള തുകയാണ് ഒരു പൂർവ വിദ്യാർത്ഥിയിൽ നിന്നും രജിസ്ട്രേഷൻ തുകയായി ഈടാക്കുന്നത്. സംഘാടകരായ ഫാ സന്തോഷ് മണിക്കൊമ്പേയിൽ , ഫാ മനു പീടികയിൽ , എബിൻ വെള്ളാനിക്കാരൻ , സുധീർ ബാബു, മനീഷ് അരീക്കാട്ട്, സോണി കണ്ടംകുളത്തി , രതീഷ് ഭരതൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.