ശ്രീകൂടൽമാണിക്യം ക്ഷേത്ര പടിഞ്ഞാറെ നടപ്പുര നവീകരണത്തിന്റെ ആലോചനകളിലേക്ക് ദേവസ്വം ; തനത് ഫണ്ട് വിനിയോഗിക്കാനും അനുമതി….

ശ്രീകൂടൽമാണിക്യം ക്ഷേത്ര പടിഞ്ഞാറെ നടപ്പുര നവീകരണത്തിന്റെ ആലോചനകളിലേക്ക് ദേവസ്വം ; തനത് ഫണ്ട് വിനിയോഗിക്കാനും അനുമതി….

ഇരിങ്ങാലക്കുട : കാലപ്പഴക്കം നിമിത്തം ദുർബലമായ ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറെ നടപ്പുര നവീകരിക്കാനും പദ്ധതി. ദേവസ്വത്തിന്റെ മേൽനോട്ടത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ദേവസ്വം ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിൽ ആയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച ഉറപ്പ് ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ദേവസ്വം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മുൻകൈ എടുക്കുന്നത്. ചെന്നൈ ഐടിഐ നിന്ന് ഉൾപ്പെടെയുള്ള വിദ്ഗധർ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ഒന്നരക്കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഭക്തജനങ്ങളുടെ നേത്യത്വത്തിൽ നടന്ന പടിഞ്ഞാറെ ഗോപുര നവീകരണത്തിന്റെ മാതൃകയിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാമെന്ന പ്രതീക്ഷയാണ് ദേവസ്വത്തിനുള്ളത്. ഫണ്ട് തികയാതെ വന്നാൽ ദേവസ്വത്തിന്റെ തനത് ഫണ്ട് വിനിയോഗിക്കാനുള്ള അനുമതിയും നേടിക്കഴിഞ്ഞിട്ടുണ്ട്. ദേവസ്വം ഓഫീസിൽ ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ ചെയർമാൻ പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേക്കാട്ടിൽ, കെ എ പ്രേമരാജൻ , അഡ്വ കെ ജി അജയകുമാർ , എ വി ഷൈൻ , കെ ജി സുരേഷ് , അഡ്മിനിസ്ട്രേറ്റർ ഉഷാ നന്ദിനി എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിശദമായ ചർച്ചകൾക്കായി ഡിസംബർ 11 ന് വീണ്ടും യോഗം ചേരുമെന്ന് ദേവസ്വം അധിക്യതർ അറിയിച്ചു.

Please follow and like us: