പോക്സോ കേസിൽ കൊടുങ്ങല്ലൂർ മേത്തല സ്വദേശിയായ പ്രതിക്ക് 27 വർഷം കഠിന തടവും 1,35,000 രൂപ പിഴയും…
ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത ഭിന്ന ശേഷിക്കാരനായ പതിനൊന്ന് വയസ്സുള്ള ആൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയായ മേത്തല എല്‍തുരുത്ത് പള്ളിയില്‍ വീട്ടില്‍ സുധാകരന് (53) എന്നയാളെയാണ് ഇരിങ്ങാലക്കുട അതിവേഗ പോക്സോ കോടതി 27 വർഷം കഠിന തടവിനും 1,35, 000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2021 ജൂലൈ , ആഗസ്റ്റ് മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം . കൊടുങ്ങല്ലൂർ സി ഐ ആയിരുന്ന ബ്രിജുകുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വിജു വാഴക്കാല , അഡ്വ കെ എൻ സിനിമോൾ എന്നിവർ ഹാജരായി. 22 സാക്ഷികളെയും 31 രേഖകളുമാണ്
വിചാരണ വേളയിൽ ഹാജരാക്കിയത്. പിഴ സംഖ്യ ഈടാക്കിയാൽ
നഷ്ടപരിഹാരം അതിജീവിതക്ക് നൽകാനും വിധിച്ചിട്ടുണ്ട്. മതിയായ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസ് അതോറിറ്റിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.