വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമൊരുക്കി ക്രൈസ്റ്റ് കോളേജിലെയും പ്രജ്യോതി നികേതനിലെയും ഇലക്ടറല്‍ ലിറ്ററസി ക്ലബുകൾ …
ഇരിങ്ങാലക്കുട : ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാകാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരമൊരുക്കി ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുടയിലെയും പ്രജ്യോതി നികേതൻ പുതുക്കാടിലെയും ഇലക്ടറല്‍ ലിറ്ററസി ക്ലബുകൾ.
‘നോ വോട്ടര്‍ ടു ബി ലെഫ്റ്റ് ബിഹൈന്റ്’ മുദ്രാവാക്യമായാണ് പരിപാടി ആരംഭിച്ചിരിക്കുന്നത്.
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനും ഡിസംബർ 9 വരെ അവസരമുണ്ട്. (VHA) വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിലൂടെയോ voters.eci.gov.in എന്ന വെബ്സൈറ്റിലൂടെയോ വോട്ടപെട്ടികയിൽ പേര് ചേർക്കാവുന്നതാണ്. ജനനതീയതി, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖ, ആധാർ കാർഡ് നമ്പർ, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം സേവനം പ്രയോജനപ്പെടുത്താവുന്നതാണ്
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1950 ൽ ബന്ധപ്പെടാവുന്നതാണ്.
ക്രൈസ്റ്റ് കോളേജിൽ നടന്ന പരിശീലന ക്ലാസ്സിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലം ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോർഡിനേറ്റർ രേഖ കെ ആർ, ഇലക്ടറല്‍ ലിറ്ററസി ക്ലബ് മാസ്റ്റർ ട്രെയിനർ മുഹമ്മദ് സുഹൈൽ ഇ എസ് , എൻ എസ് എസ് കോർഡിനേറ്റർ ഷിൻ്റോ എന്നവരും
പ്രജ്യോതി നികേതൻ പുതുക്കാടിൽ
പുതുക്കാട് നിയോജക മണ്ഡലം ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോർഡിനേറ്റർ സജിത എ .വി , ഇലക്ടറല്‍ ലിറ്ററസി ക്ലബ് മാസ്റ്റർ ട്രെയിനർ പ്രസീത. ജി , എൻ എസ് എസ് കോർഡിനേറ്റർമാർ ഡോ ജിൻ്റോ ജെയിംസ് ഡോ ഉമാദേവി എന്നിവരും നേതൃത്വം നല്‍കി.
ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥരായ .അലക്സ് ജോസ് കവലക്കാട്ട് ,
സിജീഷ് എസ്.എസ് , ഡെനീഷ എന്നിവർ സന്നിഹിതരായിരുന്നു. കോളേജുകളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബും മുകുന്ദപുരം താലൂക്ക് ഇലക്ഷൻ വിഭാഗവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.