കെഎൽഎഫ് നിർമ്മൽ കോക്കോനാട് വെളിച്ചെണ്ണയുടെ രജിസ്ട്രേഡ് ട്രേഡ് മാർക്കുകളും ലോഗോകളും പതിപ്പിച്ച് സമാനമായ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തരുതെന്ന് കോടതി ഉത്തരവ്.

കെഎൽഎഫ് നിർമ്മൽ കോക്കോനാട് വെളിച്ചെണ്ണയുടെ രജിസ്ട്രേഡ് ട്രേഡ് മാർക്കുകളും ലോഗോകളും പതിപ്പിച്ച് സമാനമായ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തരുതെന്ന് കോടതി ഉത്തരവ്.

തൃശ്ശൂർ : കെഎൽഎഫ് നിർമ്മൽ കോക്കോനാട് വെളിച്ചെണ്ണയുടെ രജിസ്ട്രേഡ് ട്രേഡ് മാർക്കുകളും ലോഗോകളും പതിപ്പിച്ച് സമാനമായ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തരുതെന്ന് കോടതി ഉത്തരവ്. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെഎൽഎഫ് നിർമ്മൽ ഇൻഡസ്ട്രീസ് , കാലടി ശ്രീമൂലനഗരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ന്യൂ പെരിയാർ ഓയിൽ മിൽസ് എന്ന കമ്പനിക്ക് എതിരെ നൽകിയ ഹർജിയിലാണ് എറണാകുളം അഡീഷണൽ ജില്ലാ ജഡ്ജ് സി കെ മോഹൻദാസിന്റെ ഉത്തരവ്. ഇത് സംബന്ധിച്ച് കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മീഷണർ സ്വകാര്യ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. വാദികൾക്ക് വേണ്ടി അഭിഭാഷകരായ ക്ലീറ്റസ് തോട്ടാപ്പിള്ളി, ടിസ്സി റോസ് കെ ചെറിയാൻ, അഷിക് ജോഷി എന്നിവർ ഹാജരായി.

Please follow and like us: