പോക്സോ കേസ്സിൽ തമിഴ്നാട് സ്വദേശിയായ അതിഥി തൊഴിലാളിക്ക് 10 വർഷം കഠിനതടവും 50000 രൂപ പിഴയും..

പോക്സോ കേസ്സിൽ തമിഴ്നാട് സ്വദേശിയായ അതിഥി തൊഴിലാളിക്ക് 10 വർഷം കഠിനതടവും 50000 രൂപ പിഴയും..

ഇരിങ്ങാലക്കുട : എഴ് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം കാണിച്ച 70 കാരനെ 10 വർഷം കഠിന തടവിനും 50000 രൂപ പിഴ അടയ്ക്കാനും വിധിച്ച് കൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സി ആർ രവിചന്ദർ ഉത്തരവായി. തമിഴ്നാട് തേനാംപട്ടി സ്വദേശി പളനിയപ്പനെയാണ് ശിക്ഷിച്ചത്. 2018 നവംബർ 6 ന് ആയിരുന്നു സംഭവം. വീട്ടുജോലിക്കായി എത്തിയതായിരുന്നു പ്രതി. 16 സാക്ഷികളെയും 13 രേഖകളും വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എസ് ഐ സി വി ബിബിൻ രജിസ്റ്റർ ചെയ്ത കേസിൽ സി ഐ സുരേഷ്കുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വിജു വാഴക്കാല ഹാജായി. സീനിയർ സിപിഒ ടി ആർ രജനി നടപടികൾ ഏകോപിപ്പിച്ചു. പിഴ സംഖ്യ അതി ജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും വിധിച്ചിട്ടുണ്ട്. മതിയായ നഷ്ടപരിഹാരം അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Please follow and like us: