ക്രൈസ്റ്റ് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു ….
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു . ഇരിങ്ങാലക്കുട പുറ്റുങ്ങൽ ക്ഷേത്രം റോഡിൽ വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം. ആർക്കും സാരമായ പരിക്കില്ല. ഡിഗ്രി നാട്ടിക വിക്രഞ്ചേരി സ്വദേശി അഭയ് ആണ് കാർ ഓടിച്ചിരുന്നത്. വിദ്യാർഥികളായ മൂന്ന് പേർ കൂടി വണ്ടിയിൽ ഉണ്ടായിരുന്നു. എതിരെ നിന്ന് വന്ന സ്കൂട്ടറുകാരന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് സ്ഥലത്ത് എത്തിയ ഇവരുടെ സുഹൃത്ത് പറഞ്ഞു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. കെഎസ്ഇബി നമ്പർ വൺ സെക്ഷനിലെ ജീവനക്കാർ എത്തി പോസ്റ്റ് പുനസ്ഥാപിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. പുറ്റുങ്ങൽ റോഡ്, മൈനർ സെമിനാരി റോഡ് എന്നിവടങ്ങളിലെ വൈദ്യുതി വിതരണം നാളെ ഉച്ച വരെ മുടങ്ങാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.