ഇരിങ്ങാലക്കുട പട്ടണത്തിലെ റോഡുകളിലെ കുഴികൾ ഒരു ദിവസത്തിനുള്ളിൽ തന്നെ അടയ്ക്കാനുള്ള പദ്ധതിയുമായി ജെസിഐ ; ജെസിഐ യുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു..
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ പിഡബ്ല്യു , നഗരസഭ റോഡുകളിൽ രൂപപ്പെടുന്ന കുഴികൾ ഒരു ദിവസത്തിനുള്ളിൽ തന്നെ അടയ്ക്കാനുള്ള പദ്ധതിയുമായി ജെസിഐ . സമീപക്കാലത്ത് ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് അധികൃതരുടെ സഹായത്തോടെ സേഫ് പദ്ധതി നടപ്പിലാക്കുന്നത്. ജെസിഐ ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്. സിന്ധു തീയേറ്ററിൽ നടന്ന ചടങ്ങ് നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു.ജെസിഐ പ്രസിഡന്റ് മെജോ ജോൺസൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജെ.സി.ഐ.സോൺ പ്രസിഡന്റ് അരുൺ ജോസ് മുഖ്യാതിഥിയായിരുന്നു ജെസിഐ മുൻ സോൺ പ്രസിഡന്റ് ജോബിൻ കുര്യാക്കോസ്, പ്രോഗ്രാം ഡയറക്ടർ ലിഷോൺ ജോസ്, സെക്രട്ടറി ഷൈജോ ജോസ്, ട്രഷറർ സാന്റോ വിസ്മയ,ചാപ്റ്റർ മുൻ പ്രസിഡണ്ട് മാരായ ഡയസ് കാരാത്രക്കാരൻ, ടെൽസൺ കോട്ടോളി, അഡ്വക്കേറ്റ് ഹോബി ജോളി, ജെയിംസ് അക്കരക്കാരൻ,ഡോക്ടർ സിജോ പട്ടത്ത് എന്നിവർ പ്രസംഗിച്ചു . പുതിയ ഭാരവാഹികളായി പ്രസിഡന്റ് – ലിയോപോൾ , സെക്രട്ടറി -സഞ്ജു പട്ടത്ത്, ട്രഷറർ -ഷിജു കെ കെ, ലേഡി ജെ. സി.ഐ. വിംഗ് ചെയർപേഴ്സൺ -രമ്യ ലിയോ,ജെജെ. ചെയർപേഴ്സൺ – മെർലിൻ പട്ടത്ത് എന്നിവർ ചുമതലയേറ്റു.