ശ്രീകൂടൽമാണിക്യക്ഷേത്ര തിരുവുൽസവത്തിന്റെ ഒരുക്കങ്ങളിലേക്ക് ; സംഘാടകസമിതി രൂപീകരിച്ചു …

ശ്രീകൂടൽമാണിക്യക്ഷേത്ര തിരുവുൽസവത്തിന്റെ ഒരുക്കങ്ങളിലേക്ക് ; സംഘാടകസമിതി രൂപീകരിച്ചു …

 

ഇരിങ്ങാലക്കുട : 2024 ലെ ശ്രീ കൂടൽമാണിക്യ തിരുവുൽസവാഘോഷത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ഉൽസവം എപ്രിൽ 21 ന് കൊടിയേറി മെയ് 1 ന് ആറാട്ടോടെ സമാപിക്കും. അഡ്മിനിസ്ട്രേറ്റർ ജനറൽ കൺവീനർ ആയിട്ടാണ് സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നത്. പതിനഞ്ച് സബ് കമ്മിറ്റികൾക്ക് രൂപം നൽകാനും പടിഞ്ഞാറെ ഊട്ടുപ്പുരയിൽ ചേർന്ന ഭക്തജനങ്ങളുടെ യോഗം തീരുമാനിച്ചു. രണ്ട് കോടിയോളം രൂപയാണ് ഉൽസവത്തിന്റെ ചിലവായി പ്രതീക്ഷിക്കുന്നത്. നിലവിലെ ഭരണ സമിതിയുടെ കാലാവധി ജനുവരി 28 ന് കഴിയും. യോഗം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു. സമിതി അംഗം അഡ്വ അജയ്കുമാർ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി നന്ദിയും പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ എ പ്രേമരാജൻ, എ വി ഷൈൻ, കെ ജി സുരേഷ് എന്നിവരും പങ്കെടുത്തു.

Please follow and like us: