കരുവന്നൂർ സെന്റ് മേരീസ് ദേവാലയത്തിൽ അഭിഷേകാഗ്നി കൺവെൻഷൻ ഡിസംബർ 6 മുതൽ 9 വരെ …

കരുവന്നൂർ സെന്റ് മേരീസ് ദേവാലയത്തിൽ അഭിഷേകാഗ്നി കൺവെൻഷൻ ഡിസംബർ 6 മുതൽ 9 വരെ …

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയിലെ കരുവന്നൂർ സെന്റ് മേരീസ് ദേവാലയത്തിൽ ഫാ.സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ ഡിസംബർ 6 മുതൽ 9 വരെ നടക്കും. എല്ലാ ദിവസവും വൈകീട്ട് 6 .30 മുതൽ 9 .30 വരെ കരുവന്നൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന പന്തലിലാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ 6 ന് വൈകീട്ട് 5 മണിയുടെ കുർബാനയോടെ പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ ബൈബിൾ പ്രതിഷ്ഠ നടത്തി കൺവെൻഷൻ ഉദ്ഘാടനം നിർവഹിക്കും. രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ സമാപന സന്ദേശം നൽകും. കൺവെൻഷന് മുന്നോടിയായി നവംബർ 25 മുതൽ ഡിസംബർ 5 വരെ കുടുംബ യൂണിറ്റുകളിൽ ആരാധനകൾ നടക്കും.

15000 ന് മുകളിൽ ആളുകൾക്ക് പങ്കെടുക്കാനുള്ള രീതിയിലാണ് അഭിഷേകാഗ്നി കൺവെൻഷൻ ഒരുക്കുന്നത്.

കൺവെൻഷൻ ദിവസങ്ങളിൽ രാത്രി 9.30 മുതൽ വിവിധ ഭാഗങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട്. കൺവെൻഷന്റെ വിജയത്തിനായി വികാരി ഫാ.ജോസഫ് തെക്കേത്തല, ജനറൽ കൺവീനർ തെക്കൂടൻ അന്തോണി ഇഗ്‌നേഷ്യസ്, പള്ളി കൈക്കാരന്മാരായ തെക്കൂടൻ അന്തോണി ടോബി, ആലുക്കൽ വാറപ്പൻ വിൻസെന്റ്, പോട്ടോക്കാരൻ ഔസേഫ് ആന്റോ എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റികളുടെ പ്രവർത്തിച്ച് വരികയാണ്.

Please follow and like us: