അവിട്ടത്തൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ശങ്കര മണ്ഡപത്തിന്റെ സമർപ്പണവും ശങ്കര പ്രതിമയുടെ അനാച്ഛാദനവും നവംബർ 27 ന് …
ഇരിങ്ങാലക്കുട : അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണക്ഷേത്രത്തിലെ ശങ്കര മണ്ഡപത്തിന്റെ സമർപ്പണവും ശങ്കര പ്രതിമയുടെ അനാച്ഛാദനവും നവംബർ 27 ന് ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻപിള്ള നിർവഹിക്കും. വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദതീർത്ഥ ദീപ പ്രോജ്ജ്വലനം നിർവ്വഹിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി പ്രസിഡണ്ട് പി എൻ ഈശ്വരൻ , സെക്രട്ടറി എ സി ദിനേശ് വാര്യർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ശങ്കര മണ്ഡപം സമർപ്പിച്ച വിപിൻ പാറമേക്കാട്ടിലിനെ ചടങ്ങിൽ ഗവർണർ ആദരിക്കും. ശങ്കര ദർശനം സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ശങ്കര മണ്ഡപത്തിന് രൂപം നൽകിയിട്ടുള്ളത്. ട്രസ്റ്റ് മെമ്പർ സി സി സുരേഷ്, വാർഡ് മെമ്പർ സി ആർ ശ്യാംരാജ്, എ സി സുരേഷ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.