എൻഡിഎ യുടെ ജനപഞ്ചായത്തുകൾക്ക് തുടക്കമായി ; പിണറായി സർക്കാർ ധൂർത്തിൽ അഭിരമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് …
ഇരിങ്ങാലക്കുട: ക്ഷേമ പെൻഷനുകൾ നൽകുന്നതിൽ പരാജയപ്പെട്ട പിണറായി സർക്കാർ ധൂർത്തിൽ അഭിരമിക്കുകയാണെന്നും മുപ്പതിനായിരം രൂപ ചിലവഴിച്ച് മന്ത്രി ബിന്ദു കണ്ണട വാങ്ങിക്കുന്നത് വ്യക്തിപരമായി പോലും ജനദ്രോഹ നടപടികൾ സ്വീകരിക്കാൻ മടിയില്ലെന്നതിന്റെ തെളിവാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.നരേന്ദ്ര മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ ജന ദ്രോഹനയങ്ങൾക്കെതിരെയും എൻഡിഎ പടിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന എൻഡിഎ ജനപഞ്ചായത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയർമാൻ വാണികുമാർ കോപ്പുള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ബി ജെ പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട,കർഷകമോർച്ച സംസ്ഥാന ജന: സെക്രട്ടറി എ ആർ അജിഘോഷ്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി പി കെ പ്രസന്നൻ, ബിജെപി മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ബിഡിജെഎസ് നി: മണ്ഡലം പ്രസിഡണ്ട് എ ആർ ജയചന്ദ്രൻ, ജന: സെക്രട്ടറി നന്ദൻ, ബിജെപി പഞ്ചായത്ത് ജന:സെക്രട്ടറി വി ജി ഗോപാലകൃഷ്ണൻ, പാർലമെന്ററി പാർട്ടി നേതാവ് ബിജോയ്, സുനിത ഷിനോബ്, വിനീത സജീവ്,ജിജേഷ്, സുദേവൻ, ജിജേഷ് രാജ് എന്നിവർ സംസാരിച്ചു. നേരത്തെ എടതിരിഞ്ഞി ചെട്ടിയാൽ സെന്ററിൽ നിന്നാരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സമാപിച്ചു