കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് പുനരുദ്ധാരണ പാക്കേജ്; സേവിംഗ്സ് ബാങ്ക് നിക്ഷേപകർ ആദ്യ ദിനത്തിൽ പിൻവലിച്ചത് 4.49 കോടി രൂപ; ഒരു ലക്ഷം രൂപ വരെ കാലാവധി പൂർത്തീകരിച്ച 1156 പേർക്ക് നൽകിക്കഴിഞ്ഞത് 4.63 കോടി; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം തിരിച്ചടച്ച കുടിശ്ശിക 3.42 കോടി രൂപ …
ഇരിങ്ങാലക്കുട : സാമ്പത്തിക (കമക്കേടുകളെ തുടർന്ന് പ്രതിസന്ധിയിലായ കരുവന്നൂർ സർവീസ് ബാങ്കിൽ സേവിംഗ്സ് ബാങ്ക് നിക്ഷേപകർക്ക് അക്കൗണ്ടുകളിൽ നിന്ന് 50000 രൂപ വരെ പിൻവലിക്കാനുള്ള നടപടികൾ തുടങ്ങി. ഇത് അനുസരിച്ച് ആദ്യദിനത്തിൽ 389 നിക്ഷേപകർ 4.49 കോടി രൂപ പിൻവലിച്ചു . തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് മാപ്രാണം , പൊറത്തിശ്ശേരി ബ്രാഞ്ചുകളിൽ ടോക്കൺ സമ്പ്രദായം എർപ്പെടുത്തി. അതേ സമയം നവംബർ ഒന്ന് മുതൽ ആരംഭിച്ച ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപകർക്ക് പിൻവലിക്കാനുള്ള വ്യവസ്ഥ അനുസരിച്ച് 1156 പേർ 4.63 പേർക്ക് 4.63 കോടി രൂപ നൽകിക്കഴിഞ്ഞതായി ബാങ്ക് അധിക്യതർ അറിയിച്ചു. 1106 പേർ 5.93 കോടി രൂപയുടെ സ്ഥിരം നിക്ഷേപം കാലാവധി നീട്ടി പുതുക്കിയിട്ടുണ്ട്. 45 പേർ 4. 39 ലക്ഷം രൂപ പുതിയ നിക്ഷേപം നടത്തിയിട്ടുണ്ട്.
നവംബർ 2, 3 തീയതികളിൽ നടന്ന അദാലത്തിൽ 295 പേരാണ് ഹാജരായത്. 78 പേർ 51.97 ലക്ഷം രൂപ കുടിശ്ശിക ഇനത്തിൽ അടച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇത് വരെ 3.42 കോടി രൂപ കുടിശ്ശിക വായ്പ തിരിച്ചടിച്ചിട്ടുണ്ട്.
പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി ബാങ്കിന്റെ സിഇഒ ആയി കേരള ബാങ്കിൽ നിന്നുള്ള അസി. ജനറൽ മാനേജർ കെ ആർ രാജേഷ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ചുമതല എടുത്തിട്ടുണ്ട്.