ശ്രീകൂടൽമാണിക്യം ദേവസ്വം കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത് കെട്ടിട നമ്പരുകൾ ഇല്ലാതെ; കെട്ടിടങ്ങൾ ടൂറിസം വകുപ്പ് നിർമ്മിച്ച് ദേവസ്വത്തിന് സമർപ്പിച്ചതാണെന്നും ക്രമവല്ക്കരിക്കേണ്ടത് ഇരിങ്ങാലക്കുട നഗരസഭയാണെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ദേവസ്വത്തിന്റെ പദ്ധതികൾക്ക് നഗരസഭ തടസ്സം നിൽക്കുകയാണെന്നും ദേവസ്വം അധികൃതർ ..

ശ്രീകൂടൽമാണിക്യം ദേവസ്വം കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത് കെട്ടിട നമ്പരുകൾ ഇല്ലാതെ; കെട്ടിടങ്ങൾ ടൂറിസം വകുപ്പ് നിർമ്മിച്ച് ദേവസ്വത്തിന് സമർപ്പിച്ചതാണെന്നും ക്രമവല്ക്കരിക്കേണ്ടത് ഇരിങ്ങാലക്കുട നഗരസഭയാണെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ദേവസ്വത്തിന്റെ പദ്ധതികൾക്ക് നഗരസഭ തടസ്സം നിൽക്കുകയാണെന്നും ദേവസ്വം അധികൃതർ ..

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ ഉളള ദേവസ്വം ഓഫീസും ആയുർവേദ ചികിൽസാ കേന്ദ്രവും പ്രവർത്തിക്കുന്നത് തദ്ദേശസ്ഥാപനത്തിന്റെ കെട്ടിട നമ്പർ ഇല്ലാതെ . പ്രളയത്തെ തുടർന്ന് പഴയ ദേവസ്വം ഓഫീസ് കെട്ടിടം അപകടാവസ്ഥയിൽ ആയതിനെ തുടർന്നാണ് ടൂറിസം വകുപ്പിൽ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ച് 2019 ൽ നിർമ്മിച്ച പിൽഗ്രിമേജ് സെന്റർ കെട്ടിത്തിലേക്ക് ദേവസ്വം ഓഫീസിന്റെ പ്രവർത്തനം താത്കാലികമായി മാറ്റിയത്. ടൂറിസം വകുപ്പിന് വേണ്ടി കിറ്റ്കോയാണ് 2018 ൽ കെട്ടിടം നിർമ്മിച്ച് ദേവസ്വത്തിന് സമർപ്പിച്ചത്. ആയുർവേദ ഗ്രാമം പ്രവർത്തിക്കുന്ന നമ്പർ ഇല്ലാത്ത കെട്ടിടം 2004 ൽ ജില്ലാ കളക്ടർ ദേവസ്വം ചെയർമാൻ ആയിരുന്ന സമയത്താണ് പണി കഴിപ്പിച്ചത്. മണിമാളിക കെട്ടിടത്തിന് പകരമായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഈ വർഷം ജനുവരിയിൽ ദേവസ്വം നിർമ്മാണ അനുമതിയ്ക്കായി അപേക്ഷ നൽകിയിരുന്നു. ഇതിനുള്ള മറുപടിയിൽ ഇതേ സർവ്വേ നമ്പറിൽ ഉള്ള കെട്ടിടങ്ങളെല്ലാം ക്രമവൽക്കരിക്കണമെന്നും ഇതിന് ശേഷം മാത്രമേ കെട്ടിട നിർമ്മാണ അപേക്ഷ പരിഗണിക്കാൻ കഴിയുകയുള്ളുവെന്നും നഗരസഭ വ്യക്തമാക്കിയതോടെയാണ് വിഷയം ഉയർന്ന് വന്നത് . കെട്ടിടങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും ദേവസ്വത്തിന്റെ പക്കൽ ഇല്ലെന്നും കെട്ടിടങ്ങൾ (കമവൽക്കരിക്കേണ്ടത് നഗരസഭയുടെ ചുമതലയാണെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ദേവസ്വത്തിന്റെ വികസന പദ്ധതികൾക്ക് നഗരസഭ തടസ്സം നിൽക്കുകയാണെന്നും ദേവസ്വം ചെയർമാൻ പ്രദീപ് മേനോനും ഭരണ സമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്റർ ഉഷാ നന്ദിനിയും കുറ്റപ്പെടുത്തുന്നു. കെട്ടിടനിർമ്മാണം സംബന്ധിച്ച രേഖകൾ ദേവസ്വത്തിലും നഗരസഭയിലും ഇല്ലാത്ത സാഹചര്യമാണെന്ന് വ്യക്തമായതിനെ തുടർന്ന് വിഷയം സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുണ്ടെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കുന്നുണ്ട്.

Please follow and like us: